
വാട്ട്സ്ആപ്പ് ഉപയോഗത്തിന് ഒമാന്റെ ജാഗ്രതാ നിര്‍ദ്ദേശം. വാട്ട്സ്ആപ്പിലെ അടുത്തിടെ ഉണ്ടായ പ്രൈവസി സംബന്ധിച്ച് വാര്‍ത്തകള്‍ ഒമാന്‍ ഉള്‍പ്പെടെയുള്ള ലോകം മുഴുവനുമുള്ള ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്. വാട്ട്സ്ആപ്പ് തങ്ങളുടെ വിവരങ്ങള്‍ ഇനി ഫേസ്ബുക്കിന് കൈമാറും. ഇതോടെ ഫേസ്ബുക്കിന് നമ്മുടെ നമ്പര്‍ സമര്‍പ്പിച്ചില്ലെങ്കില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നയാളുടെ നമ്പര്‍ ഫേസ്ബുക്കിന് ലഭിക്കും.
2014ല്‍ വാട്ട്സ്ആപ്പിനെ വാങ്ങുന്ന കാലത്ത് തന്നെ വാട്ട്സ്ആപ്പ് ഇത് തന്നെയാണ് ലക്ഷ്യമിട്ടത് എന്നാണ് സൈബര്‍ വിദഗ്ദരും ഇതിനെക്കുറിച്ച് പറയുന്നത്. ഏറ്റെടുക്കുന്ന കാലത്ത് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഈ കാര്യം വാട്ട്സ്ആപ്പ് സ്ഥാപകര്‍ വിസമ്മതിച്ചതായിരുന്നു. വാട്ട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ മാതൃകമ്പനിയായ ഫേസ്ബുക്കിന് കൈമാറും. എന്നാല്‍ ഉപയോക്താവിന്റെ അയക്കുന്ന സന്ദേശങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കും എന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്.
വാട്ട്സ്ആപ്പില്‍ നിന്നും ലഭിക്കുന്ന ഫോണ്‍ നമ്പറുകള്‍ ഫേസ്ബുക്ക് തങ്ങളുടെ പരസ്യ വിതരണത്തിന് ഉപയോഗിക്കും എന്ന് പുതിയ വാട്ട്സ്ആപ്പ് പ്രൈവസി പോളിസി പറയുന്നു. ഇരു സേവനങ്ങളും കൂടുതല്‍ വിശകലനം ചെയ്ത് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനാണ് ഈ നീക്കമെന്നാണ് ഫെയ്സ്ബുക്ക് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഫെയ്സ്ബുക്കിന്റെ വാണിജ്യ തന്ത്രമാണിതെന്നും ഉപഭോക്താക്കളോടുള്ള വഞ്ചനയാണെന്നും സോഷ്യല്‍മീഡിയ ആരോപിക്കുന്നു
Post Your Comments