കാലടി: എ ബി വി പി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമരെഴുത്ത് നടത്തുകയായിരുന്ന എ ബി വി പി പ്രവർത്തകനെയാണ് പരിക്കേല്പിച്ചത്. ശ്രീശങ്കര കോളേജിലെ ബി എസ് സി ബോട്ടണി മൂന്നാം വർഷ വിദ്യാർത്ഥിയും എ ബി വി പി കാലടി നഗർ വൈസ് പ്രസിഡന്റുമായ ഈശ്വര പ്രസാദിന് നേരെയാണ് ആക്രമണം ഉണ്ടായത്.
തലയ്ക്കും കൈയ്ക്കും ആഴത്തിൽ മുറിവേറ്റ ഈശ്വര പ്രസാദിനെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ആലുവ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനാറു തുന്നലാണ് കൈയിലും തലയിലുമായി ഇട്ടത്. എ ബി വി പി ആക്രമത്തിന് പിന്നിൽ എസ് എഫ് ഐ -ഡി വൈ എഫ് ഐ ഗുണ്ടകളാണെന്ന് ആരോപിച്ചു.
ഇശ്വരപ്രസാദ് മറ്റൂർ കോളേജിന് പുറത്തു പുലർച്ചെ ഒന്നരയോടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചുമരെഴുത് നടത്തുകയായിരുന്നു. ഇവരെ ഇരുപതോളം വരുന്ന അക്രമികൾ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ചുവരിൽ ‘വന്ദേമാതരം’ എഴുതിയത് മായ്ക്കണമെന്ന് ആക്രമികൾ ആവശ്യപ്പെട്ടു. അത് എതിർത്തതിനാണ് ആക്രമണം നടത്തിയതെന്ന് എ ബി വി പി പ്രവർത്തകർ ആരോപിക്കുന്നു.
Post Your Comments