India

സുക്കര്‍ബര്‍ഗിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ പോണ്‍ നടി

സുക്കര്‍ബര്‍ഗിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ പോണ്‍ നടി. തന്റെ ജീവിതം വഴിമുട്ടിച്ചെന്നും വൈകാരിക വ്യഥയ്ക്കു കാരണമായതിനും ഒരു ബില്യന്‍ ഡോളര്‍ (ഏകദേശം 6714 കോടി രൂപ) ആവശ്യപ്പെട്ട് ലേഡീ പാരി എന്നറിയപ്പെടുന്ന പോണ്‍ നടി ഫെയ്‌സ്ബുക് മുതലാളി മാര്‍ക് സുക്കര്‍ബര്‍ഗിനെതിരെ കേസ് കൊടുത്തിരിക്കുകയാണ്.

ലേഡീ പാരി ആണായിട്ടാണ് ജനിച്ചതെന്ന തെറ്റായ വിവരം ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചെന്നു കാട്ടിയാണ് ഇവര്‍ കേസി നല്‍കിയത്. തന്നെ കുറിച്ച് പ്രചരിച്ച വിവരം തടയാനോ അത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യാനോ സുക്കര്‍ബര്‍ഗും കമ്പനിയും ഒന്നും ചെയ്തില്ലെന്നു കാണിച്ചാണ് ഫെഡറല്‍ കോടതിയില്‍ കേസിനു പോയത്. ഫെയ്‌സ് ബുക്കില്‍ ആരോ പോസ്റ്റ് ചെയ്ത വിവരത്തിനു വന്‍ പ്രചാരം ലഭിച്ചതോടെ തന്റെ മാനവും ജോലിയും പോയതു കൂടാതെ ജീവനു തന്നെ ഭീഷണിയാണെന്ന് നടി പറയുന്നു. വാര്‍ത്ത അറിഞ്ഞു നിരാശനായ ഒരു മുന്‍ ആരാധകന്‍ കത്തി കൊണ്ട് മുഖത്തു കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ചതായും പറയുന്നു. 41 വയസ്സുകാരിയായ നടി തൊണ്ണൂറുകളില്‍ നാല്‍പതിലധികം അഡല്‍ട്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ആണിന്റെയും പെണ്ണിന്റെയും ശരീരഭാഗങ്ങളോടെയാണ് ലേഡീ പാരി ജനിച്ചതെന്ന തെറ്റായ പ്രചാരണം നടത്തിയതിന് ലിഷര്‍ ടൈം എന്റര്‍ടെയ്ന്‍മെന്റ് രണ്ടര മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നടിക്കു നല്‍കേണ്ടി വന്നു. മാനഹാനിക്ക് 50,000 ഡോളര്‍ വേറെയും നല്‍കേണ്ടിവന്നു. അതിനുശേഷവും ഇവര്‍ ഫെയ്‌സ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതാണ് നടി ഫേസ്ബുക്കിനെതിരെ കേസ് നല്‍കാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button