ന്യൂയോര്‍ക്ക്: 2053 ആകുമ്പോഴേക്കും ലോകജനസംഖ്യ 1000 കോടിയിലെത്തുമെന്ന് നിഗമനം. അമേരിക്ക ആസ്ഥാനമായ സ്വകാര്യ ജനസംഖ്യാസൂചക ബ്യൂറോ (പി.ആര്‍.ബി.) യാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 740 കോടിയാണ് ജനസംഖ്യ.ഇതില്‍നിന്ന് 33 ശതമാനം വര്‍ധനയുണ്ടാവുമെന്നാണ് നിഗമനം .ജനനനിരക്കില്‍ കുറവുണ്ടാകുന്നുണ്ടെങ്കിലും ജനസംഖ്യ കൂടുമെന്ന് പി.ആര്‍.ബി. പ്രസിഡന്റും സി.ഇ.ഒ.യുമായ ജെഫ്രി ജോര്‍ദന്‍ പറഞ്ഞു.ലോകജനസംഖ്യയുടെ സ്ഥിതിവിവരക്കണക്കുകള്‍ പി.ആര്‍.ബി. പുറത്തുവിട്ടിട്ടുണ്ട് .
സ്ഥിതിവിവര കണക്കനുസരിച്ച് ,ഏഷ്യയിലെ ജനസംഖ്യ നിലവിലെ 442 കോടിയില്‍നിന്ന് 2050-ല്‍ 530 കോടിയാകും.,ആഫ്രിക്കയിലേത് 250 കോടിയും അമേരിക്കന്‍ ഭൂഖണ്ഡത്തിലേത് 120 കോടിയുമാവും .ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ഓഷ്യാനിയ മേഖലയിലേത് 6.6 കോടിയാവുമെന്നാണ് കണക്ക് . വികസനത്തില്‍ ഏറെ പിന്നിലുള്ള രാജ്യങ്ങളിലെ ആകെ ജനസംഖ്യ ഇരട്ടിയായി 190 കോടിയിലെത്തും. ലോകത്ത് ആകെ 48 രാജ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.29 രാജ്യങ്ങളിലെ ജനസംഖ്യ ഇരട്ടിയാകും. ഈ രാജ്യങ്ങള്‍ മിക്കതും ആഫ്രിക്കയിലാണ് .ഏറ്റവും ഉയര്‍ന്ന ജനനനിരക്കുള്ള നൈജറില്‍ ജനസംഖ്യ മൂന്നിരട്ടിയിലേറെയാകും.42 രാജ്യങ്ങളിലെ ജനസംഖ്യ കുറയും യൂറോപ്പിലെ ജനസംഖ്യ 74 കോടിയില്‍നിന്ന് 72.8 കോടിയായി കുറയും റുമാനിയയിലെ ജനസംഖ്യ 60 ലക്ഷം കുറഞ്ഞ് 1.4 കോടിയാവും
Post Your Comments