നീണ്ട നിയമ പോരാട്ടത്തിന് പരിഹാരം. ഫോൺ സ്ലോ ആയതിന് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി ആപ്പിൾ. ആറു വർഷത്തെ നിയമ പോരാട്ടങ്ങൾക്കു ശേഷമാണ് ഇത്തരത്തിലൊരു വിധി വന്നത്. ഐഫോൺ 4 എസ് സ്ലോ ആയതിന് ആപ്പിനെതിരെ ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും ഒരു കൂട്ടം ഉപയോക്താക്കളാണ് 2015ൽ പരാതി നൽകിയത്. അന്നത്തെ ഹർജിയിലാണ് ഇപ്പോൾ വിധി തീർപ്പാക്കിയത്.
ഐഫോൺ 4 എസിലെ ഫോണുകൾ ആപ്പിളിന്റെ മികച്ച വാഗ്ദാനങ്ങൾ പ്രകാരം ഐഒഎസ് 9 അപ്ഡേറ്റ് ഡൗൺലോഡ് ചെയ്തപ്പോഴാണ് ഫോൺ സ്ലോ ആകാൻ തുടങ്ങിയത്. ക്രമേണ ഫോണിന്റെ വേഗം നഷ്ടപ്പെട്ടതിനാൽ ഉപയോക്താക്കൾ പരാതി നൽകുകയായിരുന്നു.
Also Read: ചാരുംമൂട് സംഘർഷം: ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അറസ്റ്റില്‍: 5 കോൺഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായി
നഷ്ടപരിഹാരത്തിന് അർഹതയുള്ള ഉപയോക്താക്കൾ സത്യവാങ്മൂലവും ഫോൺ വാങ്ങിയതിന്റെ രേഖകളും നൽകണം. നഷ്ടപരിഹാരം നൽകുന്നതിനായി 15 രണ്ടു കോടി ഡോളറാണ് കമ്പനി നീക്കിവച്ചിട്ടുള്ളത്. അതായത്, ഉപയോക്താക്കൾക്ക് 15 ഡോളർ വീതമാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്.
Post Your Comments