ഹരിപ്പാട്: ഇന്നലെ വൈകിട്ട് 6.30 നായിരുന്നു സംഭവം. അയല്‍വാസിയുടെ വളര്‍ത്തുനായയാണ് അമ്മയെയും മകളെയും കടിച്ച് പരുക്കേല്പിച്ചത്. ചങ്ങലയില്‍ കെട്ടിയിരുന്ന നായ വീട്ടുമുറ്റത്തേക്ക് കയറി വന്ന് ഇരുവരെയും കടിക്കുകയായിരുന്നു. കടിയേറ്റ ഇരുവരും താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
കരുവാറ്റ പവര്‍ഹൗസിന് സമീപം വെട്ടത്തേരില്‍ ജമാലുദീന്റെ ഭാര്യ ഷാനിദ(26), മകള്‍ ഫെമിന ജാസ്മിന്(എട്ട്) എന്നിവര്‍ക്കാണ് കടിയേറ്റത്. രണ്ടു മാസത്തിന് മുമ്പ് കോയിപ്പള്ളില്‍ ഷംസുദീനെയും ഭാര്യാ മാതാവിനെയും മകനെയും നായ കടിച്ചിച്ചിരുന്നു.
Post Your Comments