Latest NewsKeralaNews

കോവിഡ് കാലത്ത് പെറ്റുപെരുകിയ നായക്കൂട്ടങ്ങളാണ് ആക്രമണകാരികളായി മാറിയതെന്നു വിദഗ്ധര്‍

കോവിഡ് കാലത്ത് പെറ്റ് പെരുകിയ നായ്ക്കൂട്ടങ്ങള്‍ മനുഷ്യ സമ്പര്‍ക്കമില്ലാതെ വളര്‍ന്നതാണ് ഇവരെ ആക്രമണകാരികളാക്കിയതെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: കോവിഡ് കാലത്ത് പെറ്റുപെരുകിയ നായക്കൂട്ടങ്ങളാണ് ആക്രമണകാരികളായി മാറിയതെന്നു വിദഗ്ധര്‍. മനുഷ്യസമ്പര്‍ക്കമില്ലാതെ വളര്‍ന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്. തദ്ദേശവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. നായകള്‍ക്കു പേവിഷ പ്രതിരോധ വാക്‌സീന്‍ അടിയന്തരമായി നല്‍കണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നു.

Read Also: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്

പൊതുവെ മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്ന മൃഗമാണ് നായ. കോവിഡ് കാലത്ത് ജനിച്ച തെരുവുനായകള്‍ മനുഷ്യരുമായി ഇടപഴകാതെയാണ് വളര്‍ന്നത്. ഇങ്ങനെ ആയിരക്കണക്കിനു നായകളാണ് കേരളത്തിലുള്ളത്. ഭക്ഷണം കുറഞ്ഞതും ഇവയെ ആക്രമണകാരികളാക്കി. മൃഗസംരക്ഷണ വകുപ്പിലെയും വെറ്റിനററി സര്‍വകലാശാലയിലെയും വിദഗ്ധരാണ് ഇക്കാര്യം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളെ അറിയിച്ചത്. സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവുനായകള്‍ ഉണ്ടാകുമെന്നാണ് ഏകദേശകണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button