KeralaLatest News

ഒരു മാസംമുമ്പ് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു: പേവിഷബാധയേറ്റെന്ന് സംശയം

പേരാമ്പ്ര: തെരുവുനായയുടെ കടിയേറ്റ സ്ത്രീ പേവിഷബാധയ്ക്കെതിരെയുള്ള വാക്സിനെടുത്തിട്ടും മരണത്തിനു കീഴടങ്ങി. പേവിഷബാധയേറ്റു മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. കൂത്താളി രണ്ടേ ആറിൽ പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. കഴിഞ്ഞമാസം 21-ന് വീടിനടുത്തുള്ള വയലിൽ വച്ചാണ് ചന്ദ്രികയ്ക്ക് പട്ടിയുടെ കടിയേറ്റത്. ഇതുകൂടാതെ എട്ടോളം പേർക്ക് അതേസ്ഥലത്തുവെച്ചു തെരുവുനായയുടെ കടിയേറ്റിരുന്നു.

മുഖത്തായിരുന്നു ചന്ദ്രികയ്ക്ക് പരിക്കേറ്റത്. പത്തുദിവസം മുമ്പ് ശാരീരികാസ്വസ്ഥതകളെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പേവിഷബാധയുള്ള നായ കടിച്ചവർ വാക്സിൻ എടുത്തിട്ടും മരിച്ച സംഭവം മുൻപും റിപ്പോർട്ട് ചെയ്തിരുന്നു.

വാക്‌സിനെതിരെ ബന്ധുക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം, ചന്ദ്രികയ്ക്ക് പേവിഷബാധ ഉണ്ടായോയെന്നകാര്യത്തിൽ കൂടുതൽ പരിശോധനാഫലങ്ങൾ വരാനുണ്ടെന്നാണ് ആരോഗ്യവിഭാഗം വ്യക്തമാക്കുന്നത്. കുമാരനാണ്‌ ചന്ദ്രികയുടെ ഭർത്താവ്. ജയേഷ്, ജിതേഷ് എന്നിവരാണ് മക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button