മനാമ: ഒഡിഷയില്‍ ആംബുലന്‍സിന് പണമില്ലാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം തോളിലേറ്റി 12 കിലോമീറ്ററിലധികം നടന്ന ആദിവാസി യുവാവിന് ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ സഹായം. പണമില്ലാത്തതിന്റെ പേരില്‍ ഭാര്യയുടെ മൃതദേഹം 12 കിലോമീറ്റര്‍ ചുമന്ന ദനാ മാജിയുടെ വാര്‍ത്ത ബഹ്റൈനി പത്രമായ അഖ്ബാര്‍ അല്‍ ഖലീജ് റിപ്പോർട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയും വേണ്ട സഹായം നൽകാൻ താൻ സന്നദ്ധനാണെന്ന് അറിയിക്കുകയുമായിരുന്നു.
ഓഡിഷയിലെ കളഹന്ദിയില്‍ ക്ഷയരോഗം ബാധിച്ച് മരിച്ച 42കാരിയായ അമാങിന്റെ മൃതദേഹമാണ് ആംബുലന്‍സിന് നല്കാന് പണമില്ലാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ദനാ മാജി തോളിലേറ്റി 12 കിലോമീറ്റര്‍ നടന്നത്. സംഭവത്തിൽ ഒഡിഷ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും നഴ്സ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments