വാഷിംഗ്‌ടണ്‍● ബലൂചിസ്ഥാനില്‍ നടക്കുന്നത് പാകിസ്ഥാന്‍ സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളുടെ സുനാമിയാണെന്ന് ബലൂച് നാഷനലിസ്റ്റ് മൂവ്‌മെന്റ്. തങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ സാധ്യമല്ല. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ഇവിടെ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഹിതപരിശോധന നടത്തണമെന്നും ബലുച് റിപബ്ലിക്കന്‍ നേതാവ് ബ്രഹുംതാഹ് ബുഗ്തി പറഞ്ഞു.
പാകിസ്ഥാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ പ്രദേശത്തിന് സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തിന് മാറ്റമുണ്ടാകില്ല. സമാധാനത്തിന്റെ മാര്‍ഗത്തില്‍ മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും ബുഗ്തി പറഞ്ഞു. ബലൂചിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയില്‍പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി പ്രകടിപ്പിച്ച അദ്ദേഹം ഇന്ത്യ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായവും അഭ്യര്‍ഥിച്ചു.
Post Your Comments