കൊച്ചി: തെരുവു നായ്ക്കളെ കൊല്ലാന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്ക് നിയമ സഹായം വാഗ്ദാനം ചെയ്ത് സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ഭാരവാഹി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. തെരുവു നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.
രു നായയെ കൊന്നാല്‍ പരമാവധി 50 രൂപയാണ് പിഴ. കേരളത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം തെരുവ് നായ്ക്കളുണ്ടെന്നാണു കണക്ക്. 50 രൂപ പിഴ കൂട്ടിയാല്‍ ഒന്നേ കാല്‍ കോടി രൂപയാണു അടക്കേണ്ടി വരിക.
കേരളത്തിലെ യുവാക്കള്‍ വിചാരിച്ചാല്‍ ഒറ്റദിവസം കൊണ്ടു തെരുവു നായ്ക്കളെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു. നായ്ക്കളെ വന്ധ്യംകരിക്കാനാകുമായിരുന്ന സമയം കഴിഞ്ഞു പോയി. ഇനി അവയെ നശിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. നായ്ക്കളോട് മാത്രം മൃഗസ്‌നേഹം കാണിക്കുന്നവരുടെ നടപടികള്‍ ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments