കൊച്ചി: കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങളെ അവഹേളിച്ചെന്ന് കാട്ടി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ ഡിജിപിക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടമാണ് പരാതി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് പരാതിക്ക് അടിസ്ഥാനം.
Read Also : കേരളം വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ മുന്നിൽ: രാഷ്ട്രപതി
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും, അതോടൊപ്പം മുഖ്യമന്ത്രിയുള്‍പ്പടെയുള്ള മറ്റ് ചില നേതാക്കളുടെയും കുടുംബത്തെ അവഹേളിച്ചിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന്റെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ കുടുംബത്തിന്റെയും ചിത്രങ്ങളും പോസ്റ്റിന് ഒപ്പം കൊടുത്തിട്ടുണ്ട്.
‘നേതാക്കന്മാര്‍ കുടുംബവുമൊത്ത് സുഖമായി ജീവിക്കുമ്പോള്‍ അണികള്‍ മാരകായുധങ്ങളുമായി പരസ്പരം കൊല വിളിച്ച് നടക്കുന്നു. ഇവര്‍ക്ക് വേണ്ടിയാണോ നിങ്ങള്‍ ആയുധമെടുക്കുന്നത്? ഇവര്‍ക്ക് വേണ്ടി നിങ്ങള്‍ ബലിയാടാവരുത്! നിങ്ങളുടെ കുടുംബങ്ങള്‍ പട്ടിണിയിലാവും, മറക്കരുത് സ്വന്തം കുടുംബത്തെ കുറിച്ച് ഓര്‍മയുണ്ടാകണം’ , കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു.
ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും ഇതുവരെ ഒരു അക്രമപ്രവര്‍ത്തനവും നടത്തുന്നതിന് ആഹ്വാനം ചെയ്യുകയോ, അക്രമങ്ങളില്‍ പ്രതിയാവുകയോ ചെയ്തിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെയും കുടുംബത്തിന്റെയും ഫോട്ടോയിട്ട് മന:പ്പൂര്‍വ്വം അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
Post Your Comments