Latest NewsKerala

വീഗാലാന്‍ഡില്‍ വീണ് പരിക്കേറ്റ യുവാവിന് ഒടുവില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നഷ്ടപരിഹാരതുക കൈമാറി

കൊച്ചി: വീഗാലാന്‍ഡിലെ റൈഡറില്‍ നിന്നും വീണ് പരിക്കേറ്റ യുവാവിന് ഒടുവില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നഷ്ടപരിഹാരം കൈമാറി. തന്റെ പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് പരുക്കേറ്റ വിജേഷ് വിജയന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് അഞ്ച് ലക്ഷം രൂപയാണ് കൈമാറിയത്. വിജേഷിന്റെ അമ്മയുടെ പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ വച്ചാണ് കൈമാറിയത്.

12 വര്‍ഷം മുന്‍പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 2002ലാണ് വീഗാലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് തൃശൂര്‍ സ്വദേശിയായ വിജേഷ് വിജയന് പരുക്കേറ്റത്. ബക്കറ്റ് ഷവര്‍ എന്ന റൈഡില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ശരീരം തളര്‍ന്ന് വിജേഷ് അന്ന് മുതല്‍ വീല്‍ചെയറിലാണ് ജീവിതം തള്ളി നീക്കുന്നത്. ചികിത്സയ്ക്കായി 25 ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വന്നു.
ഇതേതുടര്‍ന്നാണ് നഷ്ടപരിഹാരം തേടി വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വിജേഷ് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും അതിനാല്‍ രണ്ടര ലക്ഷം രൂപ നല്‍കാമെന്നുമായിരുന്നു ചിറ്റിലപ്പള്ളിയുടെ നിലപാട്. ഇതേതുടര്‍ന്ന് ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് രജിസ്ട്രാര്‍ ജനറലിന് പരാതി ലഭിച്ചതോടെയാണ് ഒത്തുതീര്‍പ്പ് വേഗത്തിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button