KottayamLatest NewsKeralaNattuvarthaNews

ഗ്ലൗ​സ് ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം: കണക്കാക്കുന്നത് ലക്ഷങ്ങളുടെ നഷ്ടം

കൂ​ത്താ​ട്ടു​കു​ളം ക​ല്ലി​ടു​ക്കി​യി​ല്‍ എ.​എ​ന്‍. ജോ​ണ്‍​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹൈ ​കെ​യ​ര്‍ ഗ്ലൗ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്

കു​റ​വി​ല​ങ്ങാ​ട്: മു​ട്ടു​ങ്ക​ല്‍ ഭാ​ഗ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ്ലൗ​സ് ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം. 30 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ആ​ദ്യ ക​ണ​ക്കു​ക​ള്‍. ഇ​ന്നു രാവിലെയാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

കൂ​ത്താ​ട്ടു​കു​ളം ക​ല്ലി​ടു​ക്കി​യി​ല്‍ എ.​എ​ന്‍. ജോ​ണ്‍​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹൈ ​കെ​യ​ര്‍ ഗ്ലൗ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 30 മു​ട്ടു​ങ്ക​ല്‍-മു​ക്ക​വ​ല​ക്കു​ന്ന് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗോ​ഡൗ​ണി​ല്‍ ഗ്ലൗ​സ് പാ​ക്കിം​ഗാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ന്നി​രു​ന്ന​ത്.

Read Also : കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം: പ്രതികൾ പിടിയിൽ

ഇ​വി​ടെ ഇ​രു​പ​തോ​ളം അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും താ​മ​സി​ച്ചി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. കെ​ട്ടി​ടം പൂ​ര്‍​ണ‌​മാ​യി ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​ണ്. തീ​പി​ടി​ച്ച​തി​ന് പി​ന്നാ​ലെ കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.

ജ​ന​റേ​റ്റ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി ​ന​ശി​ച്ചു. ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഗ്ലൗ​സും ന​ശി​ച്ചു. കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സും നാ​ട്ടു​കാ​രും ക​ട​ത്തു​രു​ത്തി, പാ​ലാ, വൈ​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സും ചേ​ര്‍​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button