വാഷിംഗ്ടണ്‍: ഇന്ത്യ യു.എസ് സൗഹൃദം ശക്തിപ്പെടുന്നതിനിടയില്‍ തങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന് നല്‍കുന്ന സഹായങ്ങളെല്ലാം അമേരിക്ക ചുരുക്കുന്നു. യു.എസ് സൈനിക, നയതന്ത്ര, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പാകിസ്ഥാനു നല്‍കി വന്ന സൈനിക സാമ്പത്തിക സഹായങ്ങള്‍ യു.എസ് വന്‍ തോതില്‍ കുറച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനയായ താലിബാന് ആണവ ശക്തി കൂടിയായ പാകിസ്ഥാന്‍ സഹായം നല്‍കുന്നതില്‍ പല പ്രമുഖ യു.എസ് ഉദ്യോഗസ്ഥരും ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഒരു പതിറ്റാണ്ട് മുമ്പ് തന്നെ ഇതേ പ്രശ്‌നം ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വന്നെങ്കിലും അഫ്ഗാനില്‍ ഐ.എസിന്റെ സ്വാധീനം കൂടി വരുന്നതും പാകിസ്ഥാന് തിരിച്ചടി ഉണ്ടാക്കിയിരിക്കുകയാണ്. ഇതിനോടൊപ്പം തന്നെ ചൈനയുമായുള്ള പാകിസ്ഥാന്റെ ബന്ധം ശക്തമായി വരുന്നതും യു.എസ് പാക് ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമാണെന്ന് യു.എസ് അധികൃതര്‍ വ്യക്തമാക്കുന്നു.
Post Your Comments