ന്യൂഡൽഹി : സാമൂഹ്യ മാധ്യമമായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഇന്ത്യക്കാരന്‍ എന്ന ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ബോളീവുഡ് നടന്‍ അമിതാഭ് ബച്ചനെ പിന്‍തള്ളിയാണ് മോദി ഒന്നാം സ്ഥാനത്തെത്തിയത്.
2009-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് നരേന്ദ്രമോദി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയതെങ്കിലും 2014- ലെ ലോക്സഭാതിരഞ്ഞെടുപ്പിന് ശേഷമാണ് കൂടുതൽ ആളുകൾ മോദിയെ ഫോളോ ചെയ്യാൻ തുടങ്ങിയത്. ആഗോളതലത്തിലും അറിയപ്പെടുന്ന നേതാവായി വളര്‍ന്നതോടെ ലോകമെങ്ങും മോദിയുടെ ട്വീറ്റുകള്‍ പ്രചരിക്കപ്പെട്ടു. കഴിഞ്ഞ ജനുവരിയില്‍ ബോളീവുഡ് താരം ഷാരൂഖ് ഖാനെ പിന്തള്ളിയാണ് മോദി ട്വിറ്റര്‍ ആരാധകരുടെ എണ്ണത്തില്‍ രണ്ടാമതെത്തിയത്.
Post Your Comments