പാകിസ്ഥാന്‍-അനുകൂല പരാമര്‍ശങ്ങള്‍ നടത്തി വിവാദം സൃഷ്ടിച്ച നടിയും, മുന്‍-കോണ്‍ഗ്രസ് എംപിയുമായ രമ്യയ്ക്ക് നേരേ മംഗലാപുരത്ത് ചീമുട്ടയേറ്. മംഗലാപുരം എയര്‍പോര്‍ട്ടില്‍ വച്ചാണ് ചില ഹിന്ദുത്വ-അനുകൂല സംഘടനകള്‍ രമ്യയ്ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും, അവര്‍ സഞ്ചരിച്ചിരുന്ന കാറിനു നേരേ ചീമുട്ടയേറ് നടത്തുകയും ചെയ്തത്.
രമ്യയ്ക്കെതിരെ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കംചെയ്തു. കൃഷ്ണ ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് രമ്യ മംഗലാപുരത്തെത്തിയത്.
കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പാരിക്കര്‍ പാകിസ്ഥാനെ നരകത്തോടുപമിച്ച് നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കവെയാണ് രമ്യ പാക്-അനുകൂല പരാമര്‍ശങ്ങള്‍ നടത്തിയത്.
“പാകിസ്ഥാന്‍ വളരെ നല്ലൊരു രാജ്യമാണ്, നരകമൊന്നുമല്ല. ജനങ്ങള്‍ നമ്മളെപ്പോലെ തന്നെ. സാര്‍ക്ക് മീറ്റിന് പോയപ്പോള്‍ അവര്‍ ഞങ്ങളോട് മാന്യമായാണ് ഇടപെട്ടത്. മനോഹര്‍ പരീക്കറിന്‍റെ പ്രസ്താവന വാസ്തവവിരുദ്ധമാണ്,” രമ്യ പറഞ്ഞു.
Post Your Comments