India

പുതിയതായി പത്ത് വിമാനത്താവളങ്ങള്‍ കൂടി വരുന്നു

മുംബൈ : പുതിയതായി പത്ത് വിമാനത്താവളങ്ങള്‍ കൂടി വരുന്നു. പത്ത് വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിയ്ക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയവുമായി മഹാരാഷ്ട്രാ സര്‍ക്കാര്‍ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. പദ്ധതി ചെലവിന്റെ 80% കേന്ദ്രമായിരിക്കും വഹിക്കുക; 20% സംസ്ഥാന സര്‍ക്കാരും. ധാരണാപത്രപ്രകാരം ഈ പത്തു കേന്ദ്രങ്ങളിലും വിമാന ഇന്ധനത്തിന്റെ ലോക്കല്‍ ബോഡി ടാക്‌സ് (എല്‍ബിടി) പത്തു വര്‍ഷത്തേക്ക് പത്തു ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കും. 10 വിമാനത്താവളങ്ങള്‍ക്കും സൗജന്യനിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളവും വൈദ്യുതിയും നല്‍കുമെന്നും ധാരണാപത്രത്തിലുണ്ട്.

റെയില്‍, റോഡ്, മെട്രോ, ജലഗതാഗത കണക്റ്റിവിറ്റിയും ഈ വിമാനത്താവളങ്ങളിലേക്ക് ഉണ്ടാകും. പുതിയ വിമാനത്താവളങ്ങള്‍ : * കോലാപ്പൂര്‍ * ഷിര്‍ഡി *അമരാവതി * ഗോണ്ടിയ * നാസിക് * ജല്‍ഗാവ് * നാന്ദേഡ് * സോലാപുര്‍ * രത്‌നഗിരി * സിന്ധുദുര്‍ഗ് സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. വിമാനത്താവള വികസനത്തിനുള്ള ഭൂമി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കും. പുണെയ്ക്കടുത്ത് ചകനില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മാണത്തിനു മുന്നോടിയായി എയര്‍പോര്‍ട്ട് അതോറിറ്റി വിദഗ്ധ സംഘം അടുത്ത മാസം ആദ്യം അവിടെ സന്ദര്‍ശനം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷിര്‍ഡി വിമാനത്താവളം ഈ വര്‍ഷം നവംബറില്‍ തുറക്കുമെന്ന് ഫഡ്‌നാവിസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button