ന്യൂഡൽഹി: 15 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടിന് ഇന്ത്യ. കേന്ദ്രസര്‍ക്കാര്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ പ്രതിരോധ രംഗത്ത് വന്‍ മുതല്‍മുടക്ക് നടത്താന്‍ തയ്യാറെടുക്കുന്നു. രാജ്യം 500 ഹെലികോപ്റ്ററുകള്‍, 220 യുദ്ധവിമാനങ്ങള്‍, 12 അന്തര്‍വാഹിനികള്‍ എന്നിവയാണ് വാങ്ങാന്‍ പോകുന്നത്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് യുദ്ധവിമാനങ്ങളില്‍ 100 എണ്ണം ഒറ്റ എഞ്ചിന്‍ ഉള്ളതും 120 എണ്ണം ഇരട്ട എഞ്ചിന്‍ ഉള്ളതുമാണെന്നാണ്.
ആയുധങ്ങള്‍ വാങ്ങുന്നത് സേനയുടെ ആധുനികവത്കരണത്തിന്റെ ഭാഗമായാണ്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഇതിനായുള്ള ദീര്‍ഘകാല പദ്ധതിയുടെ കരട് തയ്യാറാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. പൊതുബജറ്റിന്റെ എട്ട് ശതമാനത്തോളം പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ ആസൂത്രണത്തിന് വേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
പ്രതിരോധ മന്ത്രാലയത്തിന് അടുത്ത പത്ത് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും ചിലവഴിക്കേണ്ടി വരുന്ന തുക എത്രയെന്ന് കണക്കാക്കാന്‍ നിർദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2017 മാര്‍ച്ച് വരെ 86,340 കോടി രൂപ ചിലവഴിക്കേണ്ടി വരും. ആകെ കണക്കാക്കുന്ന തുകയില്‍ നിന്ന് 5000 കോടിയെങ്കിലും കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് മന്ത്രാലയം.
Post Your Comments