NewsIndia

11,000 സഹോദരിമാര്‍ക്ക് ബിജെപി എംപിയുടെ വ്യത്യസ്തമായ രക്ഷാബന്ധന്‍ സമ്മാനം

ജയ്‌പൂർ: 11,000 സഹോദരിമാര്‍ക്ക് ബിജെപി എം പി യുടെ രക്ഷാബന്ധന്‍ സമ്മാനമായി ഇൻഷുറൻസ്. കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയില്‍ ഇന്‍ഷുറന്‍സ് എടുത്തു നല്‍കിയ ബി ജെ പി എം പിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. സഹപ്രവര്‍ത്തകര്‍ക്ക് മാതൃകയായത് രാജസ്ഥാനിലെ പാലി ലോക്‌സഭാ മണ്ഡലത്തിന്റെ പ്രതിനിധി പി.പി ചൗധരിയാണ്.

പ്രധാനമന്ത്രി രക്ഷാബന്ധന്‍ ഉത്സവ സമ്മാനമായി സഹോദരിമാരെ കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഭാഗമാക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രചോദനം ഉൾക്കൊണ്ടാണ് ചൗധരിയുടെ പ്രവര്‍ത്തി. പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയിലുള്ളത് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ്. 11,000 പേര്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാനുള്ള ചെലവ് വഹിച്ചത് ചൗധരിയാണ്.

ഉള്‍പ്രദേശങ്ങളില്‍ ഉള്ളവരാണ് പാലി മണ്ഡലത്തിലെ ബഹുഭൂരിപക്ഷം പേരും. സര്‍ക്കാരിന്റെ ഇത്തരം സാമൂഹ്യസുരക്ഷാ പദ്ധതികളിൽ ഗ്രാമീണരായ ഇവര്‍ പലപ്പോഴും പുറത്താവുകയാണ് പതിവ്. ചൗധരി പദ്ധതിയില്‍ പങ്കാളികളാക്കിയത് മണ്ഡലത്തിലെ ഉള്‍നാടന്‍ മേഖലകളിലെ വനിതകളെയും പെണ്‍കുട്ടികളെയുമാണ്. നേരത്തെ തന്നെ പദ്ധതിയില്‍ അംഗങ്ങളാകാന്‍ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. 18 വയസ് പൂര്‍ത്തിയായവര്‍ക്കും എഴുപത് വയസില്‍ താഴെയുള്ളവര്‍ക്കുമാണ് പദ്ധതിയില്‍ ഭാഗമാകാന്‍ കഴിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button