ന്യൂഡൽഹി: തൊഴിൽ നഷ്ടപ്പെട്ട് സൗദിയിൽ കഴിയുന്ന ഇന്ത്യക്കാരോട് നാട്ടിലേക്ക് തിരിച്ച് വരാൻ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജോലിസ്ഥലത്ത് നിന്ന് ലഭിക്കാനുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് പരാതി നൽകിയതിന് ശേഷം നാട്ടിലേക്ക് തിരിച്ചുവരാനാണ് സുഷമ അറിയിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാകാൻ സമയമെടുക്കുമെന്നും അതിനാൽ സൗദിയിൽ നിൽക്കേണ്ട ആവശ്യമില്ലെന്നും സുഷമ വ്യക്തമാക്കി.
നാട്ടിലേക്ക് വരുന്നതിന്റെ ചിലവുകൾ സർക്കാർ വഹിക്കുമെന്നും അടച്ചുപൂട്ടിയ കമ്പനികളുമായി സർക്കാർ ഒത്തുതീർപ്പിലാകുന്നതോടെ കിട്ടാനുള്ള ശമ്പളം ലഭിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു.
Post Your Comments