ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ധരിച്ച സ്യൂട്ട് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചതില്‍ മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.
പ്രധാനമന്ത്രിയുടെ വലിയ ത്യാഗത്തിനുള്ള പുരസ്കാരമാണിതെന്ന് ട്വിറ്റര്‍ കുറിപ്പില്‍ പരിഹസിച്ചു.
മുന്‍വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി അന്ന് ധരിച്ച സ്യൂട്ട് വന്‍ വിവാദം ഉണ്ടാക്കിയിരുന്നു.
സ്യൂട്ട് ലേലത്തിന് വെച്ചപ്പോള്‍ സൂററ്റിലെ വജ്രവ്യാപാരിയായ ലാല്‍ജി പട്ടേല്‍ 4.31 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു.
സ്യൂട്ടിന് ലഭിച്ച തുക ഗംഗാ ശുചീകരണ പദ്ധതിയ്ക്ക് നീക്കിവെച്ചിരിക്കുകയാണ്.
Post Your Comments