ഭോപ്പാൽ: വെള്ളപ്പൊക്ക ദുരിതം കാണാനെത്തിയ മുഖ്യമന്ത്രിയെ എടുത്ത് നടക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശില്‍ വെള്ളപ്പൊക്ക പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത് വിവാദത്തിലേക്ക്. മുഖ്യമന്ത്രി പന്നയില്‍ വെള്ളം കയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. പോലീസുകാര്‍ ഷൂ നനയാതിരിക്കാന്‍ മുഖ്യമന്ത്രിയെ എടുത്ത് നടന്നതാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. പോലീസുകാരുടെ ഇരുതോളിലും കൈ ഇട്ട് തൂങ്ങിനില്‍ക്കുന്ന ശിവ്രാജ് സിംഗിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. വെള്ള വസ്ത്രം ധരിച്ചിരുന്ന ശിവ് രാജ് സിംഗ് അത് നനയാതിരിക്കാന്‍ ഏറെ ശ്രദ്ധിച്ചിരുന്നു.
ഷൂ ഊരി ചെളിയില്‍ കൂടെ മറ്റൊരു സ്ഥലത്തു നടക്കുന്ന ചിത്രങ്ങളും ഉണ്ട്. പക്ഷെ ഷൂ ഒരു സുരക്ഷാ ജീവനക്കാരനാണ് പിടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയോടൊപ്പം പോലീസുകാരും കളക്ടറും സന്ദർശനത്തിനുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിയെ എടുത്ത് നടക്കാന്‍ നിർദേശിച്ചതെന്നാണ് സൂചന. മുഖ്യമന്ത്രിയെ പോലീസുകാര്‍ പൊക്കിയെടുത്ത് നടന്നത് വെള്ളത്തിൽ പാമ്പുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം
Post Your Comments