
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ കാണാതായ നിമിഷ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വീട്ടുകാര്‍ക്ക് സന്ദേശം. ഞായറാഴ്ച മൂന്നുമണിയോടെ നിമിഷയുടെ ഭര്‍ത്താവ് ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയുടെ പാലക്കാട്ടുള്ള വീട്ടിലേക്കാണ് സന്ദേശമെത്തിയത്. ഈസയുടെ അനുജന്‍ യഹിയയുടെ പേരിലാണ് സന്ദേശമെത്തിയത്. മെസ്സേജ് വന്ന നമ്പർ അഫ്ഗാനിസ്ഥാനിലേതാണ്. സന്ദേശം എത്തിയ വിവരം പോലീസിൽ അറിയിച്ചിട്ടുണ്ട്.
മകള്‍ പ്രസവിച്ച വിവരം അറിഞ്ഞതായും ഡിജിപി ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യം അറിയിച്ചതായും നിമിഷയുടെ അമ്മ ബിന്ദു പറഞ്ഞു. കാസര്‍ഗോഡ് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 പേര്‍ക്കൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയും ബിഡിഎസ് വിദ്യാര്‍ത്ഥിനിയുമായ നിമിഷ എന്ന ഫാത്തിമയും അപ്രത്യക്ഷയായത്.
Post Your Comments