KeralaLatest NewsNewsIndia

അബ്ദുൾ റഷീദിനെ വിവാഹം കഴിച്ച സോണിയ സെബാസ്റ്റ്യന്റെ കാര്യം പറഞ്ഞില്ലല്ലോ?: മുഖ്യമന്ത്രിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ഐഎസ്ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽ നിന്നും പോയവരെ കുറിച്ച് വ്യക്തമാക്കിയപ്പോൾ നിമിഷ, മെറിൻ ജേക്കബ് എന്നിവരുടെ പേരുകൾ മാത്രം എടുത്ത് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനം. അബ്ദുൾ റഷീദിനെ വിവാഹം കഴിച്ച സോണിയ സെബാസ്റ്റ്യന്റെ കാര്യം എന്തുകൊണ്ടാണ് പറയാതിരുന്നതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തിൽപ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്സൺ എന്ന ക്രിസ്ത്യൻ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിൻ ജേക്കബ് എന്ന ക്രിസ്ത്യൻ യുവതി ബെസ്റ്റിൻ എന്ന ക്രിസ്ത്യൻ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം നടത്തുകയും ഐഎസിൽ ചേരുകയും ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വിഷയത്തിൽ പിണറായി വിജയനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്.

Also Read:‘നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ ഇനി ചര്‍ച്ച വേണ്ട’: മുഖ്യമന്ത്രി കട്ടായം പറഞ്ഞു, ഉരിയാടാതെ ജോസ് കെ മാണി

നിമിഷയും മെറിനും വിവാഹം കഴിച്ച ക്രിസ്ത്യാനികളായ യുവാക്കൾ ഇസ്ളാം മതം സ്വീകരിച്ചുവെന്ന കാര്യവും അബ്ദുൾ റഷീദിനെ വിവാഹം കഴിച്ച സോണിയ സെബാസ്റ്റ്യന്റെ കാര്യവും പറയാതിരുന്നത് എന്താണെന്ന് ശ്രീജിത്ത് പരിഹസിക്കുന്നു. ‘അണ്ണാ, ഇന്നലെ നമ്മൾ സംസാരിച്ചപ്പോൾ നിമിഷയും മെറിനും വിവാഹം കഴിച്ചത് ക്രിസ്ത്യാനികളെ ആണെന്ന് അണ്ണൻ പറഞ്ഞല്ലോ. അവരുടെ പേരും പറഞ്ഞു. പക്ഷെ എന്താ അണ്ണാ അവരും മതംമാറുകയും യഹിയ, ഈസ എന്നീ പേരുകൾ സ്വീകരിക്കുകയും ചെയ്തെന്ന കാര്യം പറയാഞ്ഞത്? അതുപോലെ എന്താ അണ്ണാ അബ്ദുൾ റഷീദിനെ വിവാഹം കഴിച്ച സോണിയ സെബാസ്റ്റ്യന്റെ കാര്യം കൂടി പറയാതിരുന്നത്? നമുക്ക് ഇന്ന് അതുംകൂടി പറഞ്ഞാലോ അണ്ണാ?
ഒന്ന് ചുമ്മാതിരിയെടേയ്..!’, ശ്രീജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നു എന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. തീവ്ര മതനിലപാടുകളിലൂടെ ഐഎസ്ആശയങ്ങളിൽ ആകൃഷ്ടരായി യുവാക്കൾ വഴി തെറ്റാതിരിക്കാൻ വിവിധ ജില്ലകളിലെ മഹല്ലുകളിലെ പുരോഹിതൻമാരെയും മഹല്ല് ഭാരവാഹികളെയും ഉൾപ്പെടുത്തി കൗണ്ടർ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button