NewsWomenUncategorized

സിന്ധുവിന്റെ സ്റ്റൈലില്‍ മനംമയങ്ങി ഫാഷന്‍ ലോകം

റിയോ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യക്ക് മെഡൽ നേടി തന്ന പി വി സിന്ധുവിനെകുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വേണ്ടി സിന്ധു നേടിയ വെള്ളിക്ക് രാജ്യത്തിന്റെ അഭിമാനത്തെ മുൻനിർത്തി നോക്കുമ്പോൾ സ്വർണ തിളക്കമാണുള്ളത്.നാടും നാട്ടുകാരും മാധ്യമപ്രവർത്തകരും ആരാധകരുമെല്ലാം സിന്ധു എന്ന ബാഡ്മിന്റൺ താരത്തിന്റെ പിറകെ പോകുമ്പോൾ ചിലർ സിന്ധുവിന്റെ സ്റ്റൈലിന് പുറകെയാണ് .തന്റെ ട്വിറ്റർ അക്കൗണ്ടിൽ സിന്ധു പങ്കു വച്ചിരിക്കുന്ന ഫോട്ടോകളിൽ കണ്ണുടക്കിയാണ് ഫാഷൻലോകം സിന്ധുവിന്റ ഫാഷൻ സെൻസ് ചർച്ചാവിഷയമാക്കിയത് .

മോഡലിന് സമാനമായ രീതിയിൽ ആറ് അടിയിലേറെ ഉയരം, മെലിഞ്ഞ ശരീരം ഒപ്പം ബാഡ്മിന്റൺ മൈതാനത്തിൽ കാണുന്ന പോലെ തന്നെ തീ പാറുന്ന നോട്ടം.ഇത്രയും മതി സിന്ധുവിന്റെ ഫാഷൻ സെൻസ് മനസിലാക്കാൻ.ട്വിറ്ററിൽ ഒന്നര ലക്ഷത്തിലേറെ ഫോളോവേഴ്സ് ആണ് സിന്ധുവിന് ഉള്ളത്.കായികതാരം എന്ന നിലയിൽ തന്റെ കരിയർ കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്നതിന് ഒപ്പം തന്നെ സിന്ധു ട്രെൻഡിയായിരിക്കാനും ശ്രദ്ധിക്കുന്നു എന്നതും ശ്രദ്ധേയമാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button