കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇന്‍റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്സിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ഗവണ്മെന്‍റ് ആയിരക്കണക്കിന് വെബ്സൈറ്റുകളും URL-കളും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്ക് ബ്ലോക്ക് ചെയ്തുകഴിഞ്ഞു. പക്ഷേ, ഇത്തരത്തില്‍ ബ്ലോക്ക് ചെയ്യപ്പെട്ട URL-കളില്‍ സന്ദര്‍ശനം നടത്തുന്നതിന് ഇതുവരെ വിലക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഡിജിറ്റല്‍ ഡൊമൈനുകളിലെ ഇടപാടുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിന്‍റെ ഭാഗമായി ഇനിമുതല്‍ ബ്ലോക്ക് ചെയ്യപ്പെട്ട URL-കള്‍ സന്ദര്‍ശിക്കുന്നത് 3-വര്‍ഷത്തെ ജയില്‍ ശിക്ഷയും 3-ലക്ഷം രൂപയുടെ പിഴയും ലഭിക്കാവുന്ന കുറ്റമായി മാറും.
അതായത്, ടോറന്‍റ് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് മാത്രമല്ല ഇനിമുതല്‍ കുറ്റകരമാകുക. ടോറന്‍റ് ഫയലുകള്‍ ഇന്‍റര്‍നെറ്റില്‍ കാണുന്നതിനും ഇത് ബാധകമാകും. ഇമേജ്ബാം പോലുള്ള ഹോസ്റ്റ് സൈറ്റുകളില്‍ നിന്ന്‍ ചിത്രങ്ങള്‍ കാണുന്നതുവരെ മേല്‍പ്പറഞ്ഞ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്‍റെ പരിധിയില്‍ വരും.
ബ്ലോക്ക് ചെയ്യപ്പെട്ട URL-കള്‍ സന്ദര്‍ശിച്ചാല്‍ ഇപ്പോള്‍ വെബ് ബ്രൗസര്‍ വിന്‍ഡോയില്‍ പ്രത്യക്ഷ്യപ്പെടുന്ന സന്ദേശം താഴെപ്പറയും പ്രകാരമായിരിക്കും:
“This URL has been blocked under the instructions of the Competent Government Authority or in compliance with the orders of a Court of competent jurisdiction. Viewing, downloading, exhibiting or duplicating an illicit copy of the contents under this URL is punishable as an offence under the laws of India, including but not limited to under Sections 63, 63-A, 65 and 65-A of the Copyright Act, 1957 which prescribe imprisonment for 3 years and also fine of upto Rs. 3,00,000/-. Any person aggrieved by any such blocking of this URL may contact at urlblock@tatacommunications.com who will, within 48 hours, provide you the details of relevant proceedings under which you can approach the relevant High Court or Authority for redressal of your grievance”
മുമ്പ് വന്നിരുന്ന മുന്നറിയിപ്പ് സന്ദേശപ്രകാരം ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍റെ നിര്‍ദ്ദേശപ്രകാരം ഈ URL ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന സന്ദേശം മാത്രമായിരുന്നു പ്രത്യക്ഷ്യപ്പെട്ടിരുന്നത്. പ്രത്യേക മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഒന്നും പ്രത്യക്ഷ്യപ്പെടാതെ, “not reachable” സന്ദേശം മാത്രം കാണിച്ചുകൊണ്ടും ബ്ലോക്ക്ഡ് സൈറ്റുകള്‍ ബ്രൌസറുകളില്‍ വരുന്നുണ്ട്.
ടാറ്റാ ടെലികമ്മ്യൂണിക്കേഷന്‍, എയര്‍ടെല്‍ തുടങ്ങിയ വമ്പന്മാരുടെ സഹായത്തോടെ ഇന്‍റര്‍നെറ്റ് ഗേറ്റ്-വേ ലെവലിലാണ് ഇപ്പോള്‍ URL ബ്ലോക്കുകള്‍ സംവിധാനം ചെയ്യപ്പെടുന്നത്. DNS Filtering മാര്‍ഗ്ഗം ഉപയോഗിച്ചുള്ള – മറികടക്കാന്‍ എളുപ്പമുള്ള – മാര്‍ഗ്ഗത്തേക്കാള്‍ ഫലപ്രദമായ രീതിയാണ് ഇത്. പക്ഷേ, ഇങ്ങനെയൊക്കെയുള്ള ബ്ലോക്കുകളും മുന്നറിയിപ്പ് സന്ദേശങ്ങളും കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ എല്ലാവരേയും നിരോധിത URL-കള്‍ സന്ദര്‍ശിച്ചോ എന്നറിയാനായി നിരീക്ഷണത്തില്‍ നിര്‍ത്താനൊന്നും കഴിയില്ല എന്നാണ് വിദഗ്ദമതം.
ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ റിലീസ് ആകുന്നതിനു മുമ്പുള്ള “Mass Blocking of URL’s” എന്ന രീതിതന്നെ ഇനിയും തുടരാനാണ് എല്ലാ സാദ്ധ്യതയും. മറിച്ചൊരു നയം പ്രാവര്‍ത്തികമാക്കണമെങ്കില്‍ പകുതിയിലധികം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളും പുതിയ മുന്നറിയിപ്പ് സന്ദേശപ്രകാരമുള്ള കുറ്റത്തിന്‍റെ പരിധിയില്‍ വരുന്നവരാകും എന്നതാണ് ഗവണ്മെന്‍റ് നേരിടുന്ന വെല്ലുവിളി.
Post Your Comments