മലയാളം, തമിഴ് ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ വീണ്ടും തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റില്‍. ടൊവിനോ തോമസ് നായകനായ തീവണ്ടി, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നീ മലയാള സിനിമകളാണ് ഇപ്പോള്‍ തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തമിഴ് ചിത്രങ്ങളായ യൂ ടേണ്‍, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളും സൈറ്റിലുണ്ട്. ഈ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചിരിക്കുയാണ്.
രജനീകാന്ത് ചിത്രം കാലാ , മമ്മുട്ടി ചിത്രം അങ്കിള്‍ തുടങ്ങി ഒട്ടേറെ പുതിയ ചിത്രങ്ങള്‍ അടുത്തി െ ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു. റിലീസിങ്ങിന് തൊട്ടുപിന്നാലെ പുലര്‍ച്ചെ 5.28നാണ് കാലാ പ്രത്യക്ഷപ്പെട്ടത്. തമിഴ് റോക്കേഴ്‌സിനെ നിയന്ത്രിച്ചെന്ന് പൊലീസ് അവകാശവാദം മുഴക്കുന്നതിനിടെയാണ് പുതിയ ചിത്രങ്ങള്‍ ഈ സൈറ്റുകളില്‍ എത്തുന്നത്. അതേസമയം ഇന്റര്‍നെറ്റില്‍ സിനിമയുടെ വ്യാജപതിപ്പ് കാണുന്നത് ശിക്ഷാര്ഹമായ കുറ്റമായി കാണാനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ പരാമര്‍ശവും ഓര്‍ക്കേണ്ടിയിരിക്കുന്നു. സിനിമയുടെ പകര്‍്പ്പുണ്ടാക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും, ഡൗണ്‍ലാഡ് ചെയ്യുന്നതും കാണുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന വാചകം പിന്‍വലിക്കണമെന്നും പകരം വ്യാജപതിപ്പുകള്‍ ഉള്‍പ്പെടുന്ന യു.ആര്‍ എല്‍ ബ്ലോക്ക് ചെയ്യും എന്ന വാചകം ചേര്‍ക്കണമെന്നമാണ് മുമ്പ് ബോംബൈ ഹൈക്കോടതി നിര്‍ദേശിച്ചത്. ഡിഷൂം എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ വ്യാജപ്രിന്റിനെതിരെ നല്കിയ പരാതി പരിഗണിക്കവേയായിരുന്നു കോടതിയുടെ ശ്രദ്ധേയ പരാമര്‍ശങ്ങള്‍
അനുവാദമില്ലാതെ വ്യാജപതിപ്പുകള് ഇറക്കുന്നവര്‍ക്കെതിരെ കര്ശന നടപടികള്‍ സ്വീകരിക്കുക തന്നെ വേണം.. വിദേശരാജ്യങ്ങളിലും വ്യാജപതിപ്പുകള്‍ കാണുന്നത് കുറ്റകരമാണ്. വ്യാജപതിപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതും, കാണുന്നതും, മറ്റും ശരിയല്ലെന്നത് വസ്തുത തന്നെയാണ്..എന്നാല്‍ ഇത് എങ്ങനെ നിയന്ത്രിക്കാന്‍ കഴിയുമെന്നതാണ് ചോദ്യം. കോടികള്‍ മുടക്കി സിനിമയെടുത്ത നിര്‍മാതാവിന്റെയും, ലൈറ്റ് ബോയ് മുതലുള്ള അണിയറ പ്രവര്‍ത്തകരുടെയുമെല്ലാം അന്നം തന്നെയാണ് ആ സിനിമ..ലാഭം പ്രതീക്ഷിച്ചുതന്നെയാണ് ഭൂരിഭാഗവും സിനിമയെടുക്കുന്നതും.. എന്നാല്‍ സിനിമ കാണാന്‍ പ്രേക്ഷകനെ തിയേറ്ററിലെത്തിക്കേണ്ട ബാധ്യത സിനിമ അണിയറ പ്രവര്‍ത്തകര്‍ക്കുതന്നെയാണ്.
ചിത്രത്തിനോ, നിര്‍മാതാവിനോ വ്യാജപതിപ്പുകള്‍ ഇറങ്ങിയെന്ന ഒറ്റ കാരണത്താല്‍ വലിയ നഷ്ടം സാമ്പത്തിക നഷ്ടം വരുന്നില്ലെന്നതാണ് മറ്റൊരു വാസ്തവം..എന്നാല്, ഡിജിറ്റല് വിതരണക്കാര്ക്ക് ചെറിയ രീതിയിലെങ്കിലും നഷ്ടം സംഭവിക്കുന്നുണ്ട്. ..മിക്ക ചിത്രങ്ങളുടെയും വ്യാജപതിപ്പുകള് റിലീസ് ചയ്ത് ദിവസങ്ങള്‍്ക്കകം തന്നെ പുറത്തിറങ്ങുന്നുണ്ട്..തിയേറ്ററില് ഒരു സിനിമ പ്രദര്ശിക്കുമ്പോള്‍തന്നെ വ്യാജനിറങ്ങുന്നത് അണിയറ പ്രവര്‍്ത്തകരുടെ നെഞ്ചിടിപ്പേറ്റുമെന്ന കാര്യത്തില്‍ സംശയവുമില്ല..എന്നാല്‍ തിയേറ്റര്‍ നിലവാരത്തില് സിനിമ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ തിയേറ്ററില് പോയിത്തന്നെ സിനിമ കാണുകയും ചെയ്യും.. ഹോളിവുഡ് സിനിമകളൊന്നും തന്നെ വിദേശ പ്രേക്ഷകര്‍ ഡൗണ്‌ലോഡ് ചെയ്ത് കണുന്നതല്ല.. കാരണം തിയേറ്ററിലെ കാഴ്ചാനുഭവം ചെറിയ സ്‌ക്രീനുകള്‍ക്ക് നല്‍കാനാവില്ലെന്ന് അവിടുത്തെ സംവിധായകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കൃത്യമായ ധാരണയുണ്ട്.. അതുകൊണ്ടുതന്നെയാണ് കബാലി, ബാഹുബലി പോലുള്ളവയുടെ വ്യാജപതിപ്പുകള്‍ കണ്ടാള്‍ ശരിയാവില്ലെന്ന് സിനിമാ ആരാധകര്‍ പറയുന്നത്….
വ്യാജപതിപ്പുകളുടെ വ്യാപനം തടയാനുള്ള ഫലപ്രദമായ ഏകമാര്‍ഗവും അതുതന്നെയാണ് തിയേറ്ററില്‍ നിന്നുള്ള കാഴ്ചാനുഭവത്തിന്റെ സൗന്ദര്യവും, നിലവാരവും ഉയര്ത്തുക..അത്തരം സിനിമകള്‍ നിര്‍മിക്കുക…അതേസമയം ലോ ബജറ്റില്‍ സിനിമയെടുത്ത് വിജയിപ്പിച്ച സംവിധായകരും നമുക്കിടയിലുണ്ട്… വ്യാജപതിപ്പുകള്‍കൊണ്ട് പ്രത്യേകിച്ച് വിതരണക്കാര്‍ക്ക് ചെറിയ നഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നത് ശരിയാണ്.. എന്നാല്‍ ഇക്കാരണത്താല്‍ മാത്രം നഷ്ടം വന്ന ഒരു ഇന്ത്യന് ചിത്രം പോലും നമുക്ക് പേരെടുത്ത് പറയാന് കഴിയില്ലെന്നതാണ് വാസ്തവം..ഇപ്പോഴും നാട്ടില് സിനിമാപ്രേമികള്‍ക്ക് ഒരു കുറവും വന്നിട്ടില്ല..സംവിധായകരോടും, സിനിമാ അണിയറപ്രവര്‍ത്തകരോടുമാണ് പറയാനുള്ളത്.. നിങ്ങള്‍ മികച്ച സിനിമകളെടുക്കു..വ്യാജപതിപ്പുകള് മാത്രം കാണുന്ന സിനിമാ പ്രേമികള് തന്നെ പറയാറുണ്ട്.. ഇന്ന സിനിമ അത് തിയേറ്ററില് പോയികണ്ടാലെ സിനിമയാവു എന്ന്..പ്രേക്ഷകനെ തിയേറ്ററില് പിടിച്ചിരുത്തുന്ന മാജിക് അത് സംവിധായകന്റേതാണ്.. അഭിനേതാക്കളുടേതാണ്..നല്ല തിരക്കഥാകൃത്തിന്റേതാണ്..
വ്യാജപതിപ്പുകള് അനുവാദമില്ലാതെ പകര്ത്തി പ്രദര്ശിപ്പിക്കുന്നവര് കുറ്റക്കാര് തന്നെയാണ്..ഇത്തരക്കാരെ പിടികൂടാന് ആന്രി പൈറസി സെല്ലുകള് കാര്യക്ഷമമായിത്തന്നെ ഇടപെടേണ്ടതുണ്ട്.. സിനിമയുടെ വ്യാജപതിപ്പ് കാണുന്നത് ശിക്ഷാര്ഹമായ കുറ്റമായി കാണാനാകില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടം പരാമര്ശത്തെ ഒരര്ത്ഥത്തില് അംഗീകരിക്കേണ്ടി വരും..കാരണം സാമൂഹ്യവിഷയങ്ങളില് എത്രത്തോളം ധാര്മികത വച്ച് പുലര്ത്തിയാലും വ്യാജപതിപ്പുകള് കാണുന്നതില്, (പത്യേകിച്ച് മലയാളികള്)ധാര്മികത പുലര്ത്തുന്നവര് നന്നേ കുറവായിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം…
Post Your Comments