KeralaNews

പെട്ടെന്ന് യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി റെയില്‍വേ

പാലക്കാട്: തീവണ്ടിയിൽ ഇനി മുതൽ ഉയര്‍ന്ന ക്ലാസുകളിലേക്കും സ്ലീപ്പര്‍ ക്ലാസുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ക്ക് ടിക്കറ്റ് നല്‍കാവുന്ന സംവിധാനം ഇല്ലാതായി. ഇനി സ്ലീപ്പര്‍ ടിക്കറ്റ് റിസര്‍വേഷനില്ലെങ്കില്‍ കിട്ടില്ല. മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് ബുക്കിങ് കൗണ്ടറുകളില്‍നിന്ന് സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്രചെയ്യാനുള്ള സൗകര്യമാണ് റെയിൽവേ നിർത്തലാക്കിയത്. ആഗസ്ത്‌ 16 മുതലാണ് റെയില്‍വേ ബോര്‍ഡിന്റെ ഈ തീരുമാനം നിലവിൽ വന്നത്.

സാധാരണ ടിക്കറ്റുകള്‍ മാത്രമേ ഇനി മുതൽ ബുക്കിങ് ഓഫീസുകളില്‍ വിതരണം ചെയ്യൂ. ഇതോടെ നഷ്ടമായത് യാത്രക്കാർക്ക് സൗകര്യപ്രദമായ സംവിധാനമായിരുന്നു. പകല്‍സമയം ചീഫ് ബുക്കിങ് സൂപ്പര്‍വൈസറുടെ അനുമതിയോടെയാണ് ദീര്‍ഘദൂര വണ്ടികളില്‍ സ്ലീപ്പര്‍ ടിക്കറ്റുകള്‍ നല്‍കിയിരുന്നത്. ഉയര്‍ന്ന ക്ലാസുകളിലേക്കും സ്ലീപ്പര്‍ ക്ലാസുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ക്ക് ടിക്കറ്റ് നൽകുന്ന സംവിധാനവും ഇതോടെ നിന്നു.

ഇനി സാധാരണ ടിക്കറ്റ് മാത്രമേ പെട്ടെന്ന് യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് ലഭിക്കു. പുതിയ നിയമം അനുസരിച്ചു ഈ ടിക്കറ്റുമായി റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ ടി.ടി.ഇ.മാരെ കണ്ടശേഷം സീറ്റ് ലഭ്യമാണെങ്കില്‍മാത്രമേ റിസര്‍വ്ഡ് കോച്ചുകളില്‍ കയറാനാവൂ. ഈ സമയം ഉയര്‍ന്ന ക്ലാസിലെ ടിക്കറ്റിനാവശ്യമായ തുകകൂടി നൽകേണ്ടി വരും.

ഒരുവര്‍ഷമായി സര്‍വേഷന്‍ ഓഫീസിലെ കൗണ്ടറില്‍നിന്ന് ഏതാനും വണ്ടികള്‍ക്ക് പുറപ്പെടുന്നതിന്റെ അരമണിക്കൂര്‍മുമ്പ് വരെ സീറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. പാലക്കാട്ടുനിന്ന് ജയന്തിജനത, കേരള, ആലപ്പി, ഐലന്‍ഡ്, അമൃത എക്‌സപ്രസ്സുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button