റിയോ ഡി ജനീറോ: സിന്ധുവിനു ഇനി വിലക്കില്ല. സിന്ധുവിന് ഇനി ഐസ്ക്രീം കഴിക്കാം ഫോണും ഉപയോഗിക്കാം. സിന്ധു ഏറെ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങൾക്ക് സിന്ധുവിന്റെ പരിശീലകൻ വിലക്കേർപ്പെടുത്തിയിരുന്നു. കളിയുടെ പരിശീലന കാര്യത്തില്‍ യാതൊരുവിധ ഇളവുകളും അനുവദിക്കാത്ത പരിശീലകനാണ് പുല്ലലേ ഗോപിചന്ദ്.സിന്ധുവാകട്ടെ ഗോപിചന്ദിന്റെ ഗുരുവാക്യം അണുവിട തെറ്റാതെ പിന്തുടരുന്ന താരങ്ങളിലൊരാളാണ്.സിന്ധുവാകട്ടെ ഗോപിചന്ദിന്റെ ഗുരുവാക്യം അണുവിട തെറ്റാതെ പിന്തുടരുന്ന താരങ്ങളിലൊരാളാണ്. കഴിഞ്ഞ മൂന്നു മാസങ്ങളായി പരിശീലനത്തിന്റെ ഭാഗമായി സിന്ധു ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. പുല്ലലേ ഗോപിചന്ദ് തന്റെ കുട്ടികളിലേക്ക് കളിയോടുള്ള പൂര്‍ണ അര്‍പ്പണമാണ് ജീവവായു ആയി കടത്തിവിടന്നുന്നത്.
സിന്ധുവിനെ റിയോയിലത്തെി കഴിഞ്ഞ 12-13 ദിവസങ്ങളിലായി മധുരമുള്ള തൈര് ഉപയോഗിക്കുന്നതില്‍ നിന്നും പുല്ലലേ ഗോപിചന്ദ് വിലക്കിയിരുന്നു. സിന്ധു ഏറെ ഇഷ്ടപെടുന്ന ഒന്നാണ് തൈര്. ഐസ്ക്രീം കഴിക്കാനും അനുവദിച്ചിരുന്നില്ല. സിന്ധുഗോപിചന്ദിന്റെ ആപ്തവാക്യം അണുകിട തെറ്റാതെ പിന്തുടരുന്ന താരങ്ങളിലൊരാളാണ്. ഉന്നതങ്ങളിലേക്കുള്ള യാത്രക്കിടയിലെ ഒരു ത്യാഗവും ചെറുതല്ലന്നാണ് അദ്ദേഹം പറയുന്നത്. പ്രിയ ശിഷ്യയുടെ ചില ത്യാഗങ്ങളെക്കുറിച്ച് ഒളിംപിക്സില്‍ ചരിത്ര ജയം സ്വന്തമാക്കിയ ശേഷം ഗോപിചന്ദ് തന്നെയാണ് സൂചിപ്പിച്ചത്.
ഗോപി സിന്ധുവിനു നൽകിയ ഉപദേശം നഷ്ടമായ സ്വര്‍ണത്തെക്കുറിച്ച് ഓര്‍ക്കാതെ വെള്ളി നേട്ടത്തില്‍ ആഹ്ളാദിക്കാനാണ്. വളരെ നല്ല ഒരാഴ്ചയാണ് അവളെ സംബന്ധിച്ചിടത്തോളം കടന്നു പോയത്. കഴിഞ്ഞ രണ്ടു മാസങ്ങളായി ഇതിനായി സിന്ധു നടത്തിയ പ്രയത്നം ചെറുതല്ല. സിന്ധുവിന്റെ സ്വപ്ന നേട്ടത്തിന്‍െറ ആഹ്ലാദം മറച്ചുവക്കാതെ ഗോപിചന്ദ് പറഞ്ഞു.
Post Your Comments