
ന്യൂഡല്‍ഹി● രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുകയാണെന്ന് ഇന്ത്യ ടുഡേ സര്‍വേ. നിലവില്‍ പൊതു തിരഞ്ഞെടുപ്പ് നടത്തിയാല്‍ 304 സീറ്റുമായി എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ വരുമെന്നും രാജ്യത്തെ 50 ശതമാനം പേരും മോദി വീണ്ടും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതായും മൂഡ് ഓഫ് ദി നേഷന്‍ എന്ന പേരില്‍ ഇന്ത്യ ടുഡേ നടത്തിയ സര്‍വേ കണ്ടെത്തി.
രണ്ടാംസ്ഥാനത്തുള്ള രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നത് വെറും 13 ശതമാനം പേരാണ്. സോണിയ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
രാജ്യത്തെ എക്കാലത്തെയും ഏറ്റവും മികച്ച പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധിയെ വീണ്ടും തെരഞ്ഞെടുത്തു. അടല്‍ ബിഹാരി വാജ്പേയി രണ്ടാം സ്ഥാനത്തും നരേന്ദ്രമോദി മൂന്നാം സ്ഥാനത്തുമെത്തി. രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമാണെന്ന് സര്‍വേ പറയുന്നു.
കേരളം ഉള്‍പ്പടെ 19 സംസ്ഥാനങ്ങളിലായി 97 ലോക്‌സഭാ മണ്ഡലങ്ങളിലെ 194 നിയോജകമണ്ഡലങ്ങളിലാണ് സര്‍വേ നടത്തിയത്. 12,321 പേര്‍ സര്‍വേയില്‍ പങ്കെടുത്തു.
Post Your Comments