റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിലോ ട്രെയിനിലോ സെൽഫി എടുക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇനി മുതൽ പ്ലാറ്റ്ഫോമിലോ ട്രെയിനിലോ നിന്ന് സെൽഫി എടുക്കുന്നത് അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ട്രെയിൻ യാത്രയിലെ മുഷിപ്പ് മാറ്റാൻ പലരും ചീട്ടുകളിക്കാറുണ്ട്. അതിനും ഇനി മുതൽ ജയില്‍ ശിക്ഷ ഉറപ്പാണ്. പണം വച്ചല്ലെങ്കില്‍ക്കൂടി ട്രെയിനിലിരുന്ന് ചീട്ടുകളിക്കുന്നത് ശിക്ഷാർഹമാണ്. സെല്‍ഫിയെടുപ്പും ചീട്ടുകളിയുമാണ് ട്രെയിന്‍ യാത്രയിലെ പ്രധാന ശല്യങ്ങളെന്നാണ് റെയില്‍വേയുടെ കണ്ടെത്തലിനെ തുടർന്നാണ് പുതിയ റെയില്‍വേ നിയമം പുറത്തിറക്കിയത്.
റെയില്‍വേ സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ട്രെയിനില്‍നിന്ന് വീണുമരിക്കുന്നവരുടെയും ട്രെയിന്‍ തട്ടി പരിക്കേല്‍ക്കുന്നവരുടെയും എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സെല്‍ഫിയെടുപ്പിനെ കര്‍ശനമായി നിരോധിച്ചിരിക്കുന്നത്. നിയമം ലംഘിച്ചാൽ അഞ്ചുവർഷം തടവും ആത്മഹത്യ ശ്രമത്തിനു കേസും എടുക്കും.ആദ്യം ഗുജറാത്തിൽ ആരംഭിക്കുന്ന ഈ നടപടി പതുകെ മറ്റു ഡിവിഷനിലേക്കും വ്യാപിപ്പിക്കും. റെയില്‍വേ നിയമങ്ങളില്‍ പലതും റോഡില്‍ ട്രാഫിക് സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍ക്ക് സമാനമാണ്.
Post Your Comments