NewsInternational

ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്ക്ക് സിന്ധു പരിഹാരം കാണുമോ?

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷയുണര്‍ത്തി ബാഡ്‌മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനലില്‍ കടന്നു. ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ വാങ് യിഹാനെയാണ് ക്വാര്‍ട്ടറില്‍ പത്താം റാങ്കുകാരിയായ പി വി സിന്ധു അട്ടിമറിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. ലണ്ടന്‍ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ ജേതാവ് കൂടിയായ വാംഗിനെ തോൽപ്പിച്ച ഈ വിജയത്തോട് കൂടി ഒളിംപിക്‌സില്‍ സെമിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.

പോരാട്ടത്തിനൊടുവിൽ ആദ്യ ഗെയിം29 മിനിറ്റ് കൊണ്ടും രണ്ടാം ഗെയിം 25 മിനുട്ടുകൊണ്ടും സിന്ധു സ്വന്തമാക്കി. വ്യാഴാഴ്‌ച വൈകിട്ട് 5.50ന് ജപ്പാന്റെ ലോക ആറാം നമ്പര്‍ താരം ഓകോഹാറ നോസോമിയുമായാണ് സിന്ധുവിന്റെ സെമി ഫൈനൽ മത്സരം. ഒരു ജയം കൂടി നേടിയാല്‍ സിന്ധുവിന് മെഡല്‍ ഉറപ്പിക്കാനാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button