ന്യൂയോര്‍ക്ക് : പോരാട്ടത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ബലം നാലിലൊന്നായി കുറഞ്ഞെന്ന് അമേരിക്ക. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ 45,000 ജിഹാദികള്‍ ഇതുവരെ കൊല്ലപ്പെട്ടതായി അമേരിക്ക. രണ്ടു വര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ബലം നാലിലൊന്നായി കുറഞ്ഞെന്നും ഇനി അവശേഷിക്കുന്നത് വെറും 15,000 പേര്‍ മാത്രമാണെന്നുമാണ് അമേരിക്കന്‍ പ്രതിരോധ വിഭാഗം നല്‍കുന്ന വിവരം.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ശക്തി കേന്ദ്രത്തില്‍ വ്യോമാക്രമണത്തിലൂടെ കഴിഞ്ഞ വര്‍ഷം മാത്രം 25,000 ഐഎസ് തീവ്രവാദികളെയാണ് കൊന്നൊടുക്കിയത്. അതിന് മുന്‍പത്തെ വര്‍ഷം 20,000 പേരെയും വധിച്ചിരുന്നു. അതേസമയം മറുവശത്ത് വെറും മൂന്ന് പേരെ മാത്രമാണ് കൊല്ലാനായത്. വടക്കന്‍ ഇറാക്കില്‍ കുര്‍ദിഷ് പോരാളികള്‍ 125 പേരെയും കൊന്നൊടുക്കി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ധനസൂക്ഷിപ് കേന്ദ്രത്തിലും നാശം വരുത്തിയതായി അമേരിക്ക പറയുന്നു. ഡോളറുകള്‍ ഒളിപ്പിച്ചിരുന്ന 25ലധികം ക്യാഷ് സ്റ്റോറുകളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ബോംബാക്രമണവും മറ്റും ഐഎസിന്റെ ഇന്ധന വരുമാനത്തെയും നന്നായി കുറച്ചിട്ടുണ്ട്.
ഇസ്ലാമിക് സ്‌റ്റേറ്റിന് അംഗബലം 60,000 ഉണ്ടായിരുന്നപ്പോഴാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ആക്രമണം ആരംഭിച്ചത്. തീവ്രവാദ സംഘടനയെ പരിപൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നാണ് അവര്‍ പറയുന്നത്. ഇറാഖിലെയും സിറിയയിലെയും സകല ഐഎസുകാരെയും ഇല്ലാതാക്കുമെന്നും എന്നാല്‍ അത് എത്രകാലം കൊണ്ടായിരിക്കും എന്ന് പറയുക അസാധ്യമാണെന്നും യുഎസ് ലഫ്‌നന്റ് ജനറല്‍മാരില്‍ ഒരാളായ സീന്‍ മാക് ഫാര്‍ലാന്റ് വ്യക്തമാക്കുന്നു.
Post Your Comments