Latest NewsKeralaNews

യുക്തിവാദികള്‍ക്കിടയിലും ഇസ്‌ലാമിക് സ്ലീപ്പര്‍ സെല്ലുകളുണ്ട്: സി. രവിചന്ദ്രന്‍

കൊച്ചി: യുക്തിവാദികള്‍ക്കിടയിലും ഇസ്‌ലാമിക് സ്ലീപ്പര്‍ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സി. രവിചന്ദ്രന്‍. ഇത്തരം പ്രവർത്തകർ എല്ലാ പാർട്ടികൾക്കിടയിലും ഉണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. കഴിഞ്ഞ ജൂലൈയിൽ പെരുമ്പാവൂരിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു എല്ലാ പാർട്ടികൾക്കിടയിലും സ്ലീപ്പര്‍ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചത്.

‘റിക്രൂട്ട്മെന്റ് വഴിയാണ് ഇസ്‌ലാമിസം സമൂഹത്തിൽ പ്രാവർത്തികമാക്കുന്നത്. അവർ പാർട്ടിയിലുണ്ടാകും. ബി.ജെ.പിയുടെ മൈനോരിറ്റി മോർച്ച വരെ ആയിക്കഴിഞ്ഞു. സി.പി.എമ്മിൽ പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ. പാലാണോ വെള്ളമാണോ കൂടുതൽ എന്ന അവസ്ഥയിൽ ആയിട്ടുണ്ട് കാര്യങ്ങൾ. നാളെ ഒരു കൈവെട്ടോ കഴുത്തുവെട്ടോ ഒക്കെ വരികയാണെങ്കിൽ അതിന്റെ പ്രതികളെ കോൺഗ്രസിൽ നിന്ന് തപ്പിയെടുക്കാം. ബി.ജെ.പിയിൽ നിന്നും സി.പി.എമ്മിൽ നിന്നും തപ്പിയെടുക്കാം. യുക്തിവാദികൾക്കിടയിൽ നിന്ന് വരെ അവരെ കിട്ടും.

തമാശയല്ല, പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചില സ്ലീപ്പർ സെല്ലുകൾ എല്ലാവര്ക്കും ഇടയിലുമുണ്ട്. എല്ലാ പാർട്ടിയിലുമുണ്ട്. അത് ഇസ്‌ലാം മാത്രം ചെയ്യുന്നതല്ല, പാർട്ടികളും ചെയ്യുന്നുണ്ട്. യുക്തിവാദികൾക്ക് ഏറ്റവും ക്രൂരവും അപകടവും ആകാൻ പറ്റും. ആണിരോഗം പോലെയാണ്, ഇടയ്ക്ക് മാറിയാലും പിന്നെയും വരും. ഇവർ നമ്മുടെ പുറകെ ആയിരിക്കും’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button