ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് അധികനികുതി വിഹിതം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 72,961 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. അധിക നികുതി വിഹിതമായി കേരളത്തിന് 1404. 50 കോടി ലഭിക്കും.
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നികുതി വിഹിതത്തില്‍ ഒരു ഇന്‍സ്റ്റാള്‍മെന്റ് കൂടി അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പുതവര്‍ഷ-ഉത്സവ സീസണ്‍ കണക്കിലെടുത്താണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
പട്ടികജാതി വിഭാഗത്തിൽപെട്ട 11 കാരിയ്ക്ക് പീഡനം: പ്രതിക്ക് 82 വർഷം കഠിനതടവും പിഴയും
ജനുവരി മാസത്തില്‍ എല്ലാ സംസ്ഥാനത്തിനും വിഹിതം നല്‍കേണ്ടതാണ്. അതിന്റെ ഉത്തരവ് ഇതിനകം വന്നതാണ്. അതിന് പുറമെയാണ് ഒരു ഇന്‍സ്റ്റാള്‍മെന്റ് കൂടി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഉത്തര്‍പ്രദേശിനാണ് നികുതി വിഹിതമായി ഏറ്റവും കുടുതല്‍ തുക അനുവദിച്ചിട്ടുള്ളത്. ഇത്തരത്തിൽ അധികനികുതി വിഹിതമായി 13088 കോടി രൂപ യുപി സര്‍ക്കാരിന് ലഭിക്കും.
Post Your Comments