KeralaNewsInternationalGulf

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 30 മലയാളി നഴ്സുമാര്‍ക്കു ജോലി നഷ്ടമായി

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 33 നഴ്സുമാര്‍ക്കു ജോലി നഷ്ടമായി. ഇവരില്‍ മുപ്പതോളം പേര്‍ മലയാളികളാണ്. കരാര്‍ വ്യവസ്ഥയില്‍ ആംബുലന്‍സ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കാണു ജോലി നഷ്ടമായത്.നാട്ടിലെ ബാധ്യത തീര്‍ക്കാന്‍ കുവൈത്തിലെ ബാങ്കില്‍ നിന്നെടുത്ത വായ്പാ തിരിച്ചടവു പൂര്‍ത്തിയാകും മുന്‍പാണ് പിരിച്ചുവിടല്‍.

അഞ്ചു വര്‍ഷത്തേക്കു നിയമനം ലഭിക്കുമെന്നു നാട്ടിലെ ഏജന്‍റിന്‍റെ വാക്കു വിശ്വസിച്ച്‌ ആറും ഏഴും ലക്ഷം നല്‍കി കുവൈത്തിലെത്തി ജോലിയില്‍ പ്രവേശിച്ചവരാണ് ഒരു വര്‍ഷം പൂര്‍ത്തിയായ ഉടനെ പിരിച്ചുവിടപ്പെട്ടത്.ജോലി നഷ്ടപ്പെട്ട സാഹചര്യത്തില്‍ നാട്ടിലേക്കു തിരിച്ചുപോകണമെങ്കില്‍ ബാങ്കുമായുള്ള ബാധ്യത തീര്‍ക്കണം ഇതെങ്ങനെ സാധിക്കും എന്ന ആശങ്കയിലാണ് ജോലി നഷ്ടപ്പെട്ടവർ.

മന്ത്രാലയത്തിലേക്കു നേരിട്ടുള്ള റിക്രൂട്ട്മെന്‍റ് ഇന്ത്യയില്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രമാക്കിയെങ്കിലും കരാര്‍ അടിസ്ഥാനത്തിലുള്ള റിക്രൂട്ട്മെന്‍റ് നിലനില്‍ക്കുന്നുണ്ട്. നിയമപ്രകാരമുള്ള രേഖകളും വ്യവസ്ഥകളും പൂര്‍ത്തീകരിച്ചാണു മന്ത്രാലയത്തിന്റെ നടപടി.മന്ത്രാലയം കരാര്‍ നല്‍കിയ കുവൈത്തിലെ ഏജന്‍സിയും ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പകരം നാട്ടിലെ ഏജന്‍റുമാരാണ് ഇവരെ ചതിച്ചതെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button