ഭോപ്പാല്‍● യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്‌ജലി ആയുര്‍വേദയുടെ പുതിയ പരസ്യത്തിനെതിരെ ഭോപ്പാലിലെ ക്രിസ്ത്യന്‍ മിഷണറിമാര്‍ രംഗത്ത്. പരസ്യത്തില്‍ കാണിക്കുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായിരുന്ന പ്രദേശത്തിന്റെ ഭൂപടത്തില്‍ കുരിശ് ചിഹ്നം ഉള്‍പ്പെടുത്തിയതാണ് മിഷണറിമാരെ പ്രകോപിപ്പിച്ചത്.
ക്രിസ്തുവിന്റെ ചിഹ്നമായ കുരിശ് പരസ്യത്തില്‍ ഉപയോഗിച്ചത് ഞെട്ടിക്കുന്നതാണെന്ന് ഭോപ്പാലിലെ സര്‍വ ഇസൈ മഹാസഭ കണ്‍വീനര്‍ ജെറി പോള്‍ പറഞ്ഞു. അവര്‍ക്ക് വിദേശ കമ്പനികളെ എതിര്‍ക്കുകയും തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യാം. എന്നാല്‍ അതിനായി ആരും കുരിശ ചിഹ്നം ഉപയോഗിക്കാന്‍ പാടില്ല. ആവശ്യമില്ലാതെ ക്രിസ്തുമതത്തെ ഇതുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കരുതെന്നും പോള്‍ പറഞ്ഞു.
വിവാദമായ വീഡിയോ കാണാം.
Post Your Comments