KeralaLatest NewsNewsIndia

വിവാദ പ്രസ്താവന; ബാബ രാംദേവിനെതിരെ കോടികളുടെ മാനനഷ്ട നോട്ടീസുമായി ഐ.എം.എ

തുടര്‍ന്ന് തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും, പ്രസ്താവന പിന്‍വലിക്കുന്നതായും രാംദേവ് അറിയിച്ചു.

ഡൽഹി: അലോപ്പതി ചികിത്സയ്ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ യോഗാ ഗുരു ബാബാ രാംദേവിനെതിരെ മാനനഷ്ട നോട്ടിസ് അയച്ച് ഐ.എം.എ. അലോപ്പതി ചികിത്സയ്ക്കെതിരെയും മരുന്നുകള്‍ക്കെതിരെയും വിവാദ പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ്1,000 കോടി രൂപയുടെ മാനനഷ്ട നോട്ടിസ് അയച്ചതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉത്തരാഖണ്ഡ് ഘടകം വ്യക്തമാക്കി.

വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ രാംദേവിന് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഐ.എം.എ കത്തയച്ചു. അലോപ്പതി ചികിത്സയ്ക്കും മരുന്നുകൾക്കും എതിരായ രാംദേവിന്റെ പ്രസ്താവന പിന്‍വലിക്കുന്നതായി വിഡിയോ പോസ്റ്റ് ചെയ്യണമെന്നും ഔദ്യോഗികമായി ഖേദപ്രകടനം നടത്തണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ബാബ രാംദേവിനോട് വിയോജിപ്പ് അറിയിച്ചിരുന്നു. തുടര്‍ന്ന് തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും, പ്രസ്താവന പിന്‍വലിക്കുന്നതായും രാംദേവ് അറിയിച്ചു. അതേസമയം, ഐ.എം.എയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും, വാട്‌സാപിൽ വന്ന സന്ദേശം രാംദേവ് വായിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും പതഞ്ജലി യോഗപീഠ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button