Latest NewsNewsIndia

കോവിഡ്​ 19ന്​ വീണ്ടും ‘കൊറോണി’ലുമായി ബാബാ രാംദേവ്

ന്യൂഡൽഹി : പതഞ്​ജലി ആയുർവേദ പുറത്തിറക്കിയ കോവിഡ് മരുന്ന് ഫലപ്രദമാണെന്നതിന് ശസ്ത്രീയ തെളിവുകൾ പുറത്തുവിട്ട് ബാബാ രാംദേവ്. ‘കൊറോണിൽ’ എന്ന മരുന്ന് കഴിച്ച് രോഗം ഭേദമായെന്നാണ് പതഞ്​ജലിയുടെ അവകാശവാദം. കേന്ദ്ര ആരോഗ്യ മന്ത്രി ഹ‍ർഷവർദ്ധൻ അടക്കം പങ്കെടുത്ത ചടങ്ങിലാണ് ​ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. ‘തെളിവുകളുടെ അടിസ്​ഥാനത്തിൽ വികസിപ്പിച്ചെടുത്ത ആദ്യമരുന്ന്​​’ കൊറോണിൽ എന്നാണ്​ പതഞ്​ജലിയുടെ​ അവകാശ വാദം.

ഞങ്ങളുടെ കോവിഡ് -19 ഇമ്മ്യൂണിറ്റി ബൂസ്റ്ററുകൾ ആയുർവേദ സസ്യങ്ങളായ ഗിലോയ്, തുളസി, അശ്വഗന്ധ എന്നിവ അടങ്ങിയിട്ടുള്ളതാണ്. കൊറോണ വൈറസ് ബാധിതരുടെ ചികിത്സയിൽ ഫലപ്രദമാണ് ഇവയെന്നും രാംദേവ് പറഞ്ഞു.

 

നേരത്തേ കോവിഡ്​ പ്രതിരോധത്തിനെന്ന പേരിൽ പതഞ്​ജലി പുറത്തിറക്കിയ ‘കൊറോണിൽ’ വിവാദങ്ങൾക്ക്​ തിരികൊളുത്തിയിരുന്നു. കൊറോണിൽ കോവിഡ്​ രോഗം ഭേദമാക്കില്ലെന്ന്​​ തെളിയിച്ചതോടെ ഇതിന്റെ വിൽപ്പനം തടയുകയായിരുന്നു. രാജ്യത്തി​ന്റെ തദ്ദേശീയ മരുന്നുകളുടെ വളർച്ചക്ക്​ ചിലർ തടസം നിൽക്കുന്നുവെന്നായിരുന്നു രാംദേവിന്റെ അന്നത്തെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button