റായ്പൂര്‍ : കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന അലോപ്പതി മരുന്നുകളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയതിന് പതജ്ഞലി തലവന്‍ രാംദേവിനെതിരെ കേസെടുത്ത് പൊലീസ്. ഛത്തീസ്‌ഗഢ് പൊലീസാണ് രാംദേവിനെതിരെ കേസെടുത്തത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ ഛത്തീസ്‌ഗഢ് യൂണിറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് റായ്പൂര്‍ സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് അജയ് യാദവ് പറഞ്ഞു.
ഒരു വര്‍ഷമായി രാംദേവ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും സമൂഹ മാധ്യമങ്ങളിലൂടെ കോവിഡ് അലോപ്പതി ചികിത്സയെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നുവെന്നുമാണ് പരാതി. സമൂഹ മാധ്യമങ്ങളിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍, കേന്ദ്രസര്‍ക്കാര്‍, ഇന്ത്യന്‍ കൗണ്‍സല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, മുന്‍നിര പോരാളികള്‍ തുടങ്ങിയവരെ വെല്ലുവിളിക്കുന്നതായും പരാതിയില്‍ പറയുന്നു.
Read Also : രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ് : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും സര്‍ക്കാരിന്‍റെ എല്ലാ വകുപ്പുകളും കോവിഡിനെതിരെ കഠിന പരിശ്രമം നടത്തുമ്പോൾ അംഗീകൃത ചികിത്സ രീതികളെക്കുറിച്ച് രാംദേവ് തെറ്റിദ്ധാരണ പരത്തുന്നു. രാംദേവിന്‍റെ പരാമര്‍ശങ്ങള്‍ ഛത്തീസ്‌ഗഢ് പൊലീസ് പുറത്തിറക്കിയ വിജ്ഞാപനത്തിന്‍റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.
Post Your Comments