മുംബൈ: ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് പുറത്തിറക്കിയ കോവിഡ് മരുന്നിന്‍റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. കൃത്യമായ അനുമതിയില്ലാതെ മരുന്നിന്‍റെ വില്‍പന അനുവദിക്കാനാവില്ലെന്നാണ് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ നിലപാട്.
Read Also : പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ അരലക്ഷത്തിലേറെ വീടുകൾ കൂടി നിർമ്മിക്കാൻ അനുമതി
പതഞ്ജലിയുടെ കോവിഡ് മരുന്നായ കൊറോണിലിന്‍റെ ആധികാരികതയെ കുറിച്ച് ഐ.എം.എ ആശങ്കയറിയിച്ച കാര്യവും ട്വീറ്റില്‍ മന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകാരോഗ്യ സംഘടന, ഐ.എം.എ തുടങ്ങിയ സംഘടനകളുടെ അംഗീകാരമില്ലാതെ മരുന്നിന് അനുമതി നല്‍കാനാവില്ലെന്നും മന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി.
കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍ ഉള്‍പ്പടെയുള്ളവര്‍ ബാബ രാംദേവിന്‍റെ കോവിഡ് മരുന്നായ കൊറോണിലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടന ഉള്‍പ്പടെയുള്ളവരുടെ അംഗീകാരം മരുന്നിന് ഉണ്ടെന്ന് രാംദേവ് അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഹര്‍ഷവര്‍ധന്‍റെ പിന്തുണ.
Post Your Comments