കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മെഴുകു പ്രതിമ കോട്ടയത്ത് ഒരുങ്ങുന്നു. ബുധനാഴ്ച കോട്ടയത്ത് ഉമ്മന്‍ ചാണ്ടി തന്നെ പ്രതിമ അനാച്ഛാദനം ചെയ്യും അലസമായിട്ട തലമുടി. അതേ ഉയരം. വലിപ്പ വ്യത്യാസമുള്ള ചെരുപ്പുകള്‍ പോലും അതേപടി.കോട്ടയം പാക്കില്‍ സ്വദേശി ബേബി അലക്സാണ് പ്രതിമയുടെ ശില്പി.
സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി ബേബി അലക്സിന്റെ വീട്ടിലെത്തിയെന്ന് ഒറ്റ നോട്ടത്തില്‍ തോന്നും. 20 ലധികം മെഴുകു പ്രതിമകള്‍ തീര്‍ത്ത ബേബി അലക്സിന്റെ കരവിരുതിന് ഒരു സാക്ഷ്യം കൂടിയാകുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതിമ. ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോയും അളവും സംഘടിപ്പിക്കാനായിരുന്നു ശില്പി പാടുപെട്ടത്.തന്റെ പ്രതിമയുടെ ഫോട്ടോ ഉമ്മന്‍ ചാണ്ടി കണ്ടു കഴിഞ്ഞു.
കന്യാകുമാരി ബേ വാച്ച് മെഴുകു മ്യൂസിയത്തില്‍ പ്രതിമ സ്ഥാപിക്കും. സോണിയാ ഗാന്ധിയുടെ മെഴുകു ശില്പം ഉണ്ടാക്കാനാണ് അലക്സ് അടുത്തതായി ആലോചിക്കുന്നത്. രജനീകാന്തിന്റെയും കമലാഹാസന്റെയും തന്റെ സ്വന്തം പ്രതിമയും ഉണ്ടാക്കണമെന്നാണ് അലക്സിന്റെ ആഗ്രഹം.
Post Your Comments