കോഴിക്കോട്: കാഴ്ച ശക്തിയില്ലാത്തവര്‍ക്കായി കാലിക്കറ്റ് സർവകലാശാലയിൽ ഒരു പൂന്തോട്ടം. കാഴ്ചയില്ലാത്തവര്‍ക്ക് ഇലകളും പൂക്കളും തൊട്ടും മണത്തും കേട്ടും അറിയാനാകുന്ന ഇന്ത്യയിലെ ആദ്യ പൂന്തോട്ടം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. കേന്ദ്ര വനം പരിസിഥിതി മന്ത്രാലയത്തിന്റെ സഹയത്തോടെ ഒരുക്കിയ പൂന്തോട്ടം സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍ നിർവഹിച്ചു.
വിവിധ രാജ്യങ്ങളിലും കാലാവസ്ഥകളിലും വളരുന്നതുള്‍പ്പെടെയുളള 65 ഇനം ചെടികള്‍ ഈ ഗാര്‍ഡനിലുണ്ട്. ബ്രെയില്‍ ലിപിയില്‍ പേരും വിവരങ്ങളും വായിച്ചെടുക്കാം. ഇതോടൊപ്പമുള്ള ക്രമീകരിച്ച സോണിക് ലേബലര്‍ സ്റ്റിക്കറില്‍ സ്പര്‍ശിച്ചാല്‍ വിവരങ്ങൾ സ്പീക്കർ വഴിയും കേള്‍ക്കാം.പൂക്കളുടെയും കായ്കളുടെയും മണവും ഉപയോഗവുമെല്ലാം കാഴ്ചയില്ലാത്തവര്‍ക്കുകൂടി ആസ്വദിക്കാവുന്ന ഗാര്‍ഡന്‍ രാജ്യത്തെ ആദ്യത്തേതാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് ഇന്ത്യയിലെ ആദ്യത്തെ ടച്ച് ആന്റ് ഫീല് ഗാര്‍ഡന്‍ കേരളത്തിൽ സാധ്യമായത്.
Post Your Comments