ലണ്ടന്‍ : ഐ.എസിന്റെ സ്വാധീനവലയത്തില്‍ അകപ്പെടുന്നത് കൗമാരക്കാരായ പെണ്‍കുട്ടികളാണെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ വഴിയാണ് ഐ.എസ് പെണ്‍കുട്ടികള്‍ക്കായി വല വിരിക്കുന്നത്. ഇങ്ങനെ പരിചയപ്പെടുന്ന പെണ്‍കുട്ടികളാണ് ഐ.എസില്‍ ചേരാനായി ഇറങ്ങിതിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ലണ്ടനിലെ ടവര്‍ ഹാംലെറ്റിലെ ബെത്‌നാല്‍ ഗ്രീന്‍ സ്‌കൂളില്‍ നിന്നും രണ്ട് കൂട്ടുകാരികളോടൊപ്പം ഐ.എസില്‍ ചേരാന്‍ പോയ 17കാരി കദിസ സുല്‍ത്താന കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. ഐ.എസ് കൂടാരത്തില്‍ നിന്നം രക്ഷപ്പെടാന്‍ ശ്രമിക്കവേ ബോംബ് സ്‌ഫോടനത്തിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരണമുണ്ട്. സിറിയയയിലെ ഐ.എസ് ശക്തികേന്ദ്രമായ റാഖയില്‍ ഈ വര്‍ഷം ആദ്യം റഷ്യ നടത്തിയ ബോംബാക്രമണത്തിലാണ് കദിസ കൊല്ലപ്പെട്ടത്. ഐ.എസുമായി പൊരുത്തപ്പെടാനാകാതിരുന്ന പെണ്‍കുട്ടി താന്‍ വീട്ടിലേക്ക് തിരിച്ച് വരാനാഗ്രഹിക്കുന്നതായി കഴിഞ്ഞ സമ്മറില്‍ കുടുംബത്തെ അറിയിച്ചിരുന്നു. ബുധനാഴ്ച രാത്രിയിലെ ഐ.ടിവി ന്യൂസിലാണ് കദിസയുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 2015ലെ ഈസ്റ്റര്‍ ഹോളിഡേയ്ക്കിടയിലാണ് കദിസ ഈസ്റ്റ് ലണ്ടനിലെ വീട് വിട്ട് സിറിയയിലേക്ക് പോയിരുന്നത്. ആമിറ ബേസ്, ഷാമിമ ബീഗം എന്നീ കൂട്ടുകാരികള്‍ക്കൊപ്പമാണ് കദിസ അതിര്‍ത്തി കടന്ന് പോയത്. കൂട്ടുകാരികള്‍ക്ക് വെറും 15 വയസ് തികഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ.
കൂട്ടകാരികള്‍ ഇപ്പോഴും റാഖയിലുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടുന്ന വിദേശ ജിഹാദികളാണ് മൂന്ന് പെണ്‍കുട്ടികളെയും വിവാഹം കഴിച്ചിരുന്നത്. സോമാലിയന്‍ വംശജനായ അമേരിക്കന്‍ പൗരനാണ് കദിസയെ വിവാഹം കഴിച്ചിരുന്നത്. ഇയാള്‍ കഴിഞ്ഞ വര്‍ഷം അവസാനം കൊല്ലപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എ ലെവല്‍ കോഴ്‌സിന് പഠിച്ച് കൊണ്ടിരുന്ന ഈ മൂന്ന് പെണ്‍കുട്ടികളും ഐ.എസില്‍ ചേരാന്‍ പോയത് ബ്രിട്ടനെ നടുക്കിയ സംഭവമായിരുന്നു. ഐ.എസ് പാളയത്തിലെ ജീവിതം കദിസയ്ക്ക് മടുത്ത് തുടങ്ങിയിരുന്നുവെന്നും അതിനെ തുടര്‍ന്ന് അവള്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നുവെന്നും കദിസയുടെ മരണത്തിന് ശേഷം വെളിപ്പെട്ടിരുന്നു.
കദിസയെ റാഖയില്‍ നിന്നും പുറത്തുകൊണ്ട് വരാന്‍ സഹായിക്കാന്‍ സാധിക്കുമെന്നും തുടര്‍ന്ന് തുര്‍ക്കിയെത്തിക്കാന്‍ കഴിയുമെന്നും തുടര്‍ന്ന് തങ്ങളുടെ മകളെ തിരികെ ലഭിക്കുമെന്നും ഈസ്റ്റ് ലണ്ടനിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. അതിനിടെയാണ് കദിസയുടെ മരണവാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. രക്ഷപ്പെടാന്‍ സാധിക്കുന്നതിന് മുന്‍പെ അവള്‍ താമസിച്ചിരുന്ന കെട്ടിടം റഷ്യന്‍ ബോംബാക്രമണത്താല്‍ തകരുകയായിരുന്നുവെന്നാണ് സൂചന. റാഖയിലുള്ള മറ്റുള്ളവരാണ് കദിസയുടെ മരണവാര്‍ത്ത കുടുംബത്തെ അറിയിച്ചിരുന്നത്. തന്റെ സഹോദരി ഇനിയും വാര്‍ത്തകളില്‍ നിറയാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും തങ്ങള്‍ കദിസയുടെ ആഗ്രഹത്തെ ബഹുമാനിക്കുന്നുവെന്നും കദിസയുടെ സഹോദരി ഹലിമ ഐടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സഹോദരിക്ക് ഈ ഗതി തന്നെയാണ് ഉണ്ടാവുകയെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നു ഹലിമ പറയുന്നു.
ഹലിമയും കദിസയും തമ്മില്‍ നടത്തിയ ഫോണ്‍കാളുകളും ഈ ഇന്റര്‍വ്യൂക്കിടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബെത്‌നാല്‍ ഗ്രീന്‍ സ്‌കൂളിലെ ഈ മൂന്ന് പെണ്‍കുട്ടികളും പലായനം ചെയ്തതിനെ തുടര്‍ന്ന് ഇവരുടെ കുടുംബങ്ങള്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കാനായി മൂന്ന് പെണ്‍കുട്ടികളുടെ കുടുംബങ്ങളും ലോയറായ താസ്‌നിം അകുന്‍ജീയെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ശ്രമങ്ങള്‍ വിജയിക്കുന്നതിന് മുമ്പെ കദിസ കൊല്ലപ്പെടുകയായിരുന്നു.
Post Your Comments