പനാജി: ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്നും ദക്ഷിണ ചൈനാ കടൽ വിഷയത്തിൽ ചൈനയെ പിന്തുണയ്ക്കുമോ എന്ന് വ്യക്തമാക്കാൻ ഇന്ത്യ തയ്യാറാകണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യീ. മൂന്നു ദിവസത്തെ ഇന്ത്യൻ സന്ദർശത്തിനായി വെള്ളിയാഴ്ച രാവിലെ യീ ഗോവയിൽ എത്തിയിരുന്നു. ഇവിടേക്ക് എത്തിയത് ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെടാനാണോ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.”ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഗോവ മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായും യീ കൂടിക്കാഴ്ച നടത്തും.
അതെ സമയം തർക്കം നിലനിൽക്കുന്ന പ്രദേശത്തിലുള്ള ഇന്ത്യയുടെ നിലപാട് ചൈനയുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അത് ഇന്ത്യൻ ബിസിനസുകാർക്ക് പ്രശ്നമുണ്ടാക്കുമെന്നും ഒരു പ്രമുഖ ചൈനീസ് പത്രത്തിൽ അറിയിപ്പ് നൽകിയിരുന്നു. ചൈനയുമായുള്ള സാമ്പത്തികസഹകരണം ശക്തമാകണമെന്നുണ്ടെങ്കിൽ ദക്ഷിണ ചൈനാ കടൽ വിഷയത്തിൽ ഇന്ത്യ അനാവശ്യമായി ഇടപെടരുതെന്നും അറിയിപ്പിൽ ഉണ്ടായിരുന്നു.
Post Your Comments