
തിരുവനന്തപുരം: കേരളത്തില്‍നിന്ന് അന്യസംസ്ഥാനങ്ങളിലേയ്ക്ക് പോകുന്ന ട്രെയിനുകളില്‍ മോഷണവും പിടിച്ചുപറിയും പതിവാകുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ദിവസേന പത്തു പരാതികളെങ്കിലുമാണു ബംഗളുരുവിലെയും തമിഴ്‌നാട്, ആന്ധ്രാ പൊലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്നത്.
അതേസമയം, പരാതി നല്‍കിയാലും നടപടിയെടുക്കാന്‍ അധികാരികള്‍ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്.
കേരളത്തില്‍നിന്നുള്ള ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളിലാണു മോഷണം പതിവായിരിക്കുന്നത്. ലാപ്ടോപ്പുകളും ബാഗുകളും മൊബൈല്‍ ഫോണുകളുമാണു മോഷണം പോകുന്നത്. പലരും ഉറങ്ങുന്ന സമയത്താണു മോഷണം നടക്കുന്നത്. മോഷ്ടാക്കളാകട്ടെ കൃത്യം നിര്‍വഹിച്ചശേഷം അടുത്ത സ്റ്റേഷനുകളില്‍ ഇറങ്ങുകയും ചെയ്യുന്നു.
കഴിഞ്ഞദിവസം കണ്ണൂര്‍-യശ്വന്തപുര്‍ എക്സ്പ്രസില്‍ യാത്രക്കാരനായിരുന്ന അരുണിന്റെ ഫോണ്‍ സിം കാര്‍ഡ് ട്രെയിനില്‍ തന്നെ അഴിച്ചുകളഞ്ഞശേഷമാണ് മോഷ്ടിച്ചത്. പിടികൂടാതിരിക്കാനാണ് ഇത്. കേരളത്തില്‍നിന്നുള്ള ട്രെയിനുകളില്‍ പട്രോളിംഗ് ഇല്ലെന്നും ആരോപണമുണ്ട്്. രാത്രിയായാല്‍ പലപ്പോഴും സാധാരണടിക്കറ്റെടുത്തവരും കച്ചവടക്കാരെന്ന വ്യാജേനയെത്തുന്നവരും സ്ലീപ്പര്‍കോച്ചുകളില്‍ നടക്കുന്നതു സാധാരണമാണെന്നും പതിവു യാത്രക്കാര്‍ പറയുന്നു. സാധാരണ യാത്രാത്തിരക്കുള്ള കൊച്ചുവേളി-ബംഗളുരു എക്സ്പ്രസിലാണു കൂടുതല്‍ മോഷണങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് നിര്‍ദേശം നല്‍കി.
Post Your Comments