IndiaNews

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നിന്നുള്ള സെല്‍ഫിക്ക് നിരോധനം

ന്യൂഡല്‍ഹി :പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്നത് നിരോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.ലോകത്ത് ഏറ്റവും കൂടുതല്‍ അപകട മരണങ്ങള്‍ സെല്ഫിയെടുക്കുമ്പോൾ സംഭവിച്ചത് ഇന്ത്യയിൽ ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതിനെ തുടര്‍ന്നാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സെല്‍ഫി നിരോധം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അപകടമുണ്ടാകാന്‍ സാധ്യതയുള്ള വിനോദ സഞ്ചാര മേഖലകളില്‍ സെല്‍ഫി നിരോധനം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.അപകട സാധ്യതയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സെല്‍ഫിയെടുക്കുന്നതിനിടെ കടലില്‍ വീണ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചതിനെ തുടര്‍ന്നാണ് മുംബൈയിലെ സെല്‍ഫി അപകട മേഖലയുടെ ലിസ്റ്റ് പൊലീസ് തയ്യാറാക്കിയിരുന്നത്.എന്തായാലും സെല്‍ഫി പ്രേമികളെ നിരാശരാക്കുന്ന തീരുമാനവുമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button