കൊച്ചി : സംസ്ഥാനത്ത് ബിഎസ്എന്‍എല്‍ മൈക്രോ, നാനോ സിം കാര്‍ഡുള്‍ക്ക് ക്ഷാമം തുടരുന്നു. സിം കാര്‍ഡ് ആവശ്യത്തിനനുസരിച്ച് നേരത്തെ എത്തിക്കാത്തതാണു ക്ഷാമത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടുന്നു. ഫുള്‍ സിം കിട്ടാനുണ്ട്. എന്നാല്‍ മൈക്രോ, നാനോ സിമ്മുകളാണു കിട്ടാനില്ലാത്തത്.
ഫുള്‍ സിം കട്ട് ചെയ്ത് ഉപയോഗിക്കാന്‍ നിര്‍ദേശിക്കാറുണ്ടെങ്കിലും ഇത് കട്ട് ചെയ്താല്‍ ചിലപ്പോള്‍ കേടുപാടുകള്‍ സംഭവിച്ച് സിം പ്രവര്‍ത്തനക്ഷമമാകാന്‍ സാധ്യത കൂടുതലാണ്. അളവ് ശരിയാകാതെ സിം മൊബൈലിനുള്ളില്‍ കയറാതെ വരികയും ചെയ്യും. നാനോ സിമ്മുകള്‍ കേരള സര്‍ക്കിളില്‍ ലഭ്യമല്ലെന്നും അഞ്ചു ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്നാണു ബിഎസ്എന്‍എല്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. സ്മാര്‍ട്ട്‌ഫോണുകളിലെല്ലാം മൈക്രോ അല്ലെങ്കില്‍ നാനോ സിമ്മുകളാണ് ഉപയോഗിക്കുന്നത്. ആപ്പിള്‍ ഫോണുകളിള്‍ നാനോ സിമ്മുകള്‍ മാത്രമാണ് ഉപയോഗിക്കാനാവുക.
Post Your Comments