കേന്ദ്രഭരണത്തില്‍ സുതാര്യതയുടേതായ പുതിയൊരു സംസ്കാരത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. വിവരാകാശ നിയമത്തിന്റെ (ആര്‍ടിഐ) പരിധിയില്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും വേതനവ്യവസ്ഥകള്‍ പരസ്യപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്.
പ്രധാനമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് പുതുതായി നിയമതിനായ ഭാസ്ക്കര്‍ ഖുല്ബേയാണ് പിഎംഒ-യില്‍ ഏറ്റവുമധികം വേതനം കൈപ്പറ്റുന്നത്. ഖുല്ബേയുടെ മാസശമ്പളം 2,01,450-രൂപയാണ്. സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരാകയാല് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ കുറഞ്ഞ ശമ്പളമാണ് കൈപ്പറ്റുന്നത്. ഇവരുടെ മാസശമ്പളം 1,62,500-രൂപയാണ്.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഒന്നില്‍ക്കൂടുതല്‍ ജോലികള്‍ ചെയ്യുന്ന 80 അംഗങ്ങളും, 25 ഡ്രൈവര്‍മാരും ഉണ്ടെന്ന് പിഎംഒ വെബ്സൈറ്റില്‍ പറയുന്നു.
Post Your Comments